ആത്മക്കാരുടെ ദിനത്തില്‍ പാപ്പായുടെ ദിവ്യബലി തത്സമയ സംപ്രേഷണം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. നവംബര്‍ 2-Ɔο തിയതി തിങ്കളാഴ്ച
വത്തിക്കാനിലെ ട്യൂറ്റോണിക് സിമിത്തേരിയില്‍
പ്രാദേശിക സമയം വൈകുന്നേരം 4 മണിക്കായിരിക്കും (ഇന്ത്യയിലെ സമയം രാത്രി 8.30-ന്) വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പാര്‍ശ്വത്തിലുള്ള സിമിത്തേരിയിലാണ് പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള ദിവ്യബലി പാപ്പാ അര്‍പ്പിക്കുന്നത്. ദിവ്യബലിയുടെ അന്ത്യത്തില്‍ പരേതര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും അര്‍പ്പിക്കും. ട്യൂറ്റോണിക് സിമിത്തേരിയിലെ കര്‍മ്മങ്ങള്‍ക്കുശേഷം പാപ്പാ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ നിലവറയിലുള്ള പരേതരായ ആഗോള സഭാദ്ധ്യക്ഷന്മാരുടെ സിമിത്തേരി സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തും. പാപ്പായുടെ ഈ പ്രാര്‍ത്ഥനാസായാഹ്നം തികച്ചും സ്വകാര്യമായിരിക്കുമെന്നും വിശ്വാസികള്‍ക്ക് അതില്‍ പങ്കെടുക്കുവാന്‍ സൗകര്യമുണ്ടായിരിക്കുകയില്ലെന്നും പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവന വ്യക്തമാക്കി.
2. തത്സമയ സംപ്രേഷണം – ലിങ്കും സമയവും
ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷയും വത്തിക്കാന്‍ മാധ്യമങ്ങള്‍ തത്സമയം സംപ്രേഷണംചെയ്യും. സമയം - തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4-മണി മുതല്‍ 5.30-വരെ – ഇന്ത്യയില്‍ രാത്രി 8.30-മുതല്‍ 10 മണിവരെ.
Vatican Youtube link - https://www.youtube.com/watch?v=Jb3DHZ-bPYM
Vatican News portal live streaming - https://www.vaticannews.va/ml.html
പുരാതനമായ “ട്യൂറ്റോണിക്” സിമിത്തേരി
നീറോ ചക്രവര്‍ത്തിയുടെ കാലത്ത് (ക്രിസ്താബ്ദം 54-68-ല്‍) കൊല്ലപ്പെട്ട ക്രിസ്ത്യാനികളെ അടക്കംചെയ്തിരുന്ന സിമിത്തേരിയാണിത്. പിന്നീട് വത്തിക്കാനില്‍ മരണമടഞ്ഞ സ്വിസ്സ് സൈന്ന്യത്തിലെ അംഗങ്ങളെയും, റോമിലെ ജര്‍മ്മന്‍ കോളെജിന്‍റെ സമൂഹത്തില്‍പ്പെട്ട മരണമടഞ്ഞവരെയും അടക്കംചെയ്തിട്ടുണ്ട്. വത്തിക്കാന്‍റെ മുന്നില്‍ അനാഥനായി ജീവിച്ചിരുന്ന പാവം മനുഷ്യന്‍ അതിശൈത്യത്തില്‍ മരിച്ചപ്പോള്‍ അദ്ദേഹത്തെ ട്യൂറ്റോണിക്ക് സിമിത്തേരിയില്‍ അടക്കാന്‍ പാപ്പാ ഫ്രാന്‍സിസ് താല്പര്യമെടുക്കുകയുണ്ടായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: