തിരയുക

ഫയല്‍ ചിത്രം - പാപ്പാ  റോമിലെ സമാധാന പ്രാര്‍ത്ഥനാ വേദിയില്‍ ഫയല്‍ ചിത്രം - പാപ്പാ റോമിലെ സമാധാന പ്രാര്‍ത്ഥനാ വേദിയില്‍  

കുട്ടികളുടെ കൂട്ടക്കൊലയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അനുശോചനം

ക്യാമറൂണില്‍ കുമ്പയിലാണ് വംശീയ വിദ്വേഷത്തിന്‍റെ ഊറിനിന്ന പകയില്‍ തോക്കുധാരികള്‍ കുട്ടികളെ വകവരുത്തിയത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സാമൂഹ്യശ്രൃംഖലാ സന്ദേശം
ഒക്ടോബര്‍ 28-ന് ബുധനാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ഹ്രസ്വസന്ദേശത്തിലൂടെയാണ് സ്കൂളിനു നേരെനടന്ന  വംശീയാക്രമണത്തില്‍ പാപ്പാ  ദുഃഖം രേഖപ്പെടുത്തിയത് :

“ക്യാമറൂണിലെ കുമ്പയില്‍ മൃഗീയമായി കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുടെ വേദനയില്‍ താന്‍ പങ്കുചേരുന്നെന്നും,  ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ ദൈവം മനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കട്ടെ! തന്‍റെ സ്നേഹവാത്സല്യങ്ങള്‍ ക്യാമറൂണിലെ എല്ലാക്കുടുംബങ്ങളെയും അറിയിക്കുകയും, ദൈവത്തിനു മാത്രം നല്കാനാവുന്ന സമാശ്വാസത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു,” എന്നു #പൊതുകൂടിക്കാഴ്ച #കുമ്പാ #ക്യാമറൂണ്‍ എന്നീ ശ്രൃംഖലകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ കുട്ടികളുടെ കൊലപാതകത്തിലുള്ള വേദനയും ദുഃഖവും പാപ്പാ പങ്കുവച്ചു.

ഊറിനിന്ന വംശീയത
ഒക്ടോബര്‍ 26 തിങ്കളാഴ്ചയാണ് കുമ്പയിലെ സ്കൂളില്‍ തോക്കുധാരികളുടെ ആക്രമണം നടന്നത്. ആറു കൂട്ടികള്‍ കൊല്ലപ്പെടുകയും,  15-ല്‍ അധികം  മുറിവേല്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ക്യാമറൂണില്‍ 2016 മുതല്‍ ഊറിനില്ക്കുന്ന ഇംഗ്ലിഷ്-ഫ്രഞ്ച് സമൂഹങ്ങള്‍ തമ്മിലുള്ള ആംഗ്ലോഫോണ്‍ വംശീയകലാപത്തിന്‍റെ ഭാഗമാണ് 12-നും 14-നും വയസ്സുകള്‍ക്കിടയിലുള്ള കുട്ടികള്‍ക്കു നേരെ നടത്തിയ ഈ ഭീകരതയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 October 2020, 14:53