തിരയുക

സാഹോദര്യക്കൂട്ടായ്മ - ഫയല്‍ ചിത്രം അബുദാബി സന്ദര്‍ശനം സാഹോദര്യക്കൂട്ടായ്മ - ഫയല്‍ ചിത്രം അബുദാബി സന്ദര്‍ശനം 

മതത്തിന്‍റെ പേരില്‍ മനുഷ്യരെ ഭീതിപ്പെടുത്തുകയോ?

മതത്തെ ഉപയോഗിച്ച് മനുഷ്യരെ ഭീതിപ്പെടുത്തുന്ന രീതി നിര്‍ത്തലാക്കണമെന്ന്, മാനവ സാഹോദര്യക്കൂട്ടായ്മയുടെ (Human Fraternity) ആഹ്വാനം.

ഒക്ടേബര്‍ 16-Ɔο തിയതി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ‘ട്വിറ്ററിലൂടെയാണ് സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം #മാനവസാഹോദര്യക്കൂട്ടായ്മ #എല്ലാവരുംസഹോദരങ്ങള്‍ എന്ന സാമൂഹ്യശ്രൃംഖലയില്‍ ഈ സന്ദേശം പങ്കുവച്ചത്.

“ആരും ദൈവത്തെ സംരക്ഷിക്കേണ്ട ആവശ്യമില്ല. അതുപോലെ അവിടുത്തെ പേരുപയോഗിച്ച് ആരും ആരെയും ഭീഷണിപ്പെടുത്തുന്നതും നന്നല്ല. വിദ്വേഷവും അതിക്രമവും, അന്ധമായ മൗലികവാദവും വളര്‍ത്താന്‍ മതത്തെ ഉപയോഗിക്കുന്ന രീതി നിര്‍ത്താലക്കേണ്ടതാണ്.” #എല്ലാവരുംസഹോദരങ്ങള്‍ #മാനവസാഹോദര്യക്കൂട്ടായ്മ

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ഈ സന്ദേശം വത്തിക്കാന്‍ പങ്കുവച്ചു.

God has no need to be defended by anyone and does not want His name to be used to terrorize people. We call upon everyone to stop using religions to incite hatred, violence, extremism and blind fanaticism. #Fratelli Tutti #HumanFraternity

إنَّ الله في غِنًى عمَّن يُدَافِعُ عنه أو يُرهِبُ الآخَرِين باسمِه. لذلك أطالِبُ الجميعَ بوَقفِ استخدامِ الأديانِ في تأجيجِ الكراهيةِ والعُنْفِ والتطرُّفِ والتعصُّبِ الأعمى.
 

translation  :  fr william nellikal 

18 October 2020, 09:10