സഭയുടെ കാലികമായ വിദ്യാഭ്യാസ നയങ്ങള്‍ വെളിപ്പെടുത്തുന്ന സംഗമം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ
വേദിയില്‍നിന്നും തത്സമയ സംപ്രേഷണം
റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ വേദിയിലായിരുക്കും സഭയുടെ ആഗോള വിദ്യാഭ്യാസ ഉടമ്പടിയുടെ പുനര്‍വിക്ഷേപണം നടത്തപ്പെടുന്നത്. സാമൂഹ്യ സാംസ്കാരിക പ്രമുഖരുടെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും പ്രാതിനിധ്യമുള്ള കൂട്ടായ്മയില്‍ നടത്തപ്പെടുവാന്‍ പോകുന്ന ഈ പുനര്‍വിക്ഷേപണത്തിന് ആമുഖമായി പാപ്പാ ഫ്രാന്‍സിസ് ഒരു വീഡിയോ സന്ദേശത്തിലൂടെ സഭയുടെ നവമായ വിദ്യാഭ്യാസ നയവും രീതിയും വെളിപ്പെടുത്തിക്കൊണ്ടായിരിക്കും സംഗമത്തിന് തുടക്കമാകുന്നതെന്ന് ഒക്ടോബര്‍ 8-ന് റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വത്തിക്കാന്‍റെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ജുസേപ്പെ വേര്‍സാള്‍ഡി അറിയിച്ചു.
ലോകത്തുള്ള വിദ്യാഭ്യാസസമൂഹത്തെയും, വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ലക്ഷ്യംവയിക്കുന്ന ഈ തത്സമ-സംപ്രേഷണപരിപാടിയില്‍ യുനേസ്കോയുടെ ഡയറക്ടര്‍ ജനറല്‍, ഓഡ്രി അസോളെയും വീഡിയോ സന്ദേശം നല്കിക്കൊണ്ടായിരിക്കും പങ്കുചേരുന്നത്. വത്തിക്കാന്‍റെ വിദ്യാഭ്യാസ കാര്യാലയത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജുസേപ്പെ വേഴ്സാള്‍ഡി, ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ റെക്ടര്‍ പ്രഫസര്‍ വിന്‍ചേന്‍സോ ബുവനോമോ, ലാ സപിയേന്‍സാ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റ് ഡോ. സില്‍വിയ കത്താള്‍ഡി എന്നിവരും സംഗമത്തില്‍ പങ്കെടുക്കും.
2. കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും നിലപാട്
“വിസൃതവും ഗഹനവുമായ ഇതുപോലൊരു വിദ്യാഭ്യാസ ഉടമ്പടി രൂപപ്പെടുത്തുവാന്‍ കൂട്ടുചേരേണ്ട ആവശ്യം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല” എന്നാണ്, 2019 സെപ്തംബര്‍ 12 ഈ ഉടമ്പടിയുടെ രൂപീകരണത്തിനായി വത്തിക്കാനില്‍ സംഗമിച്ച ആഗോള കത്തോലിക്ക വിദ്യാഭ്യാസ പ്രമുഖരുടെ വേദിയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചത്. ഇന്നു ലോകത്തു വര്‍ദ്ധിച്ചുവരുന്ന സാമൂഹികമായ വിഭിന്നതകളും എതിര്‍പ്പും വിദ്വേഷവും മറികടക്കാന്‍ വ്യക്തികളെ സഹായിക്കുന്ന ഒരു വിദ്യാഭ്യാസ നയം ഇന്നിന്‍റെ ആവശ്യമെന്നും പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട്. “ഒരു കുട്ടിയെ വളര്‍ത്താന്‍ ഒരു ഗ്രാമം മുഴുവനും വേണ”മെന്ന ആഫ്രിക്കന്‍ പഴഞ്ചൊല്ലും വിദ്യാഭ്യാസ മേഖലയെയും, വരുംതലമുറയുടെ രൂപീകരണത്തെയും സംബന്ധിച്ചുള്ള പാപ്പായുടെ നിലപാടാണ് വെളിപ്പെടുത്തുന്നത്. അങ്ങനെ കുട്ടികളുടെയും യുവജനങ്ങളുടെയും അടിസ്ഥാനവിദ്യാഭ്യാസ തലങ്ങളില്‍ത്തന്നെ കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും വിശ്വസാഹോദര്യത്തിന്‍റെയും സംസ്കാരം വളര്‍ത്തിയെടുക്കാമെന്നാണ് പാപ്പാ ഫ്രാന്‍സിസ് പ്രത്യാശിക്കുന്നത്.
3. മഹാമാരി കാരണമാക്കിയ സമയതാമസം
2020 മെയ് 20-ന് ഒരു ആഗോള സംഗമമായി വത്തിക്കാനില്‍ നടത്താമെന്നു പദ്ധതിയൊരുക്കിയ വിദ്യാഭ്യാസ ഉടമ്പടിയുടെ വിക്ഷേപണം മഹാമാരിയുടെ കെടുതിയില്‍ നടക്കാതെ വന്നതിന്‍റെ വെളിച്ചത്തിലാണ് ഈ പുനര്‍വിക്ഷേപണ പരിപാടി (relauch) റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ വേദിയില്‍നിന്നും ലോകത്തെ എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തുകരുമായി പങ്കുവയ്ക്കുവാന്‍ വത്തിക്കാന്‍ ഒരുങ്ങുന്നത്.
live streaming on www.vaticannews.va