വചനത്തോടുള്ള ആര്‍ദ്രമായ സ്നേഹം വിശുദ്ധ ജെറോമിന്‍റെ പൈതൃകം
“വിശുദ്ധഗ്രന്ഥത്തോടുള്ള ഭക്തിയും, രേഖീകൃതമായ ദൈവവചനത്തോടുള്ള സജീവവും ആര്‍ദ്രവുമായ സ്നേഹവുമാണ് തന്‍റെ ജീവിതവും ജീവസമര്‍പ്പണവുംകൊണ്ട് വിശുദ്ധ ജെറോം സഭയ്ക്കു പകര്‍ന്നുനല്കുന്ന പൈതൃകം.”
വിശുദ്ധന്‍റെ 1600-Ɔο ചരമവാര്‍ഷികനാള്‍ അനുസ്മരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക ലിഖിതം, Scripturae Sacrae Affectus “തിരുവചന ഭക്തി”യില്‍നിന്നും അടര്‍ത്തിയെടുത്ത ഒറ്റവരി ചിന്തയാണിത്. ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.
Devotion to sacred Scripture, a “living and tender love” for the written word of God: this is the legacy that Saint Jerome bequeathed to the Church by his life and labours.
https://rei.spc.va/content/rei/documentazione/repo/2020/09/29/CSR_7022_2020.html
translation : fr william nellikal