മലിനീകരണം ഒഴിവാക്കി ഭൂമിയെ രക്ഷിക്കാം
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഓസോണ്‍ പാളി നിയന്ത്രണത്തിനുള്ള യുഎന്‍ ആഗോളദിനത്തില്‍ - സെപ്തംബര്‍ 16-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് "ട്വിറ്ററി"ല്‍ കണ്ണിചേര്‍ത്ത അഭ്യര്‍ത്ഥനയാണിത് :
“ഭൂമിയുടെ ഭാവി സുസ്ഥിതിക്കായി കലാവസ്ഥ വീണ്ടെടുക്കേണ്ടത് സര്‍വ്വപ്രധാനമായ കാര്യമാണ്. അതിനാല്‍ ഓരോ രാജ്യവും അന്തരീക്ഷത്തിലേയ്ക്കു പുറംതള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് നിയന്ത്രിക്കുവാന്‍ ദേശീയ നയങ്ങളില്‍ നിര്‍ണ്ണായകവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ രാഷ്ട്രങ്ങളെ ക്ഷണിക്കുന്നു.” #സൃഷ്ടിയുടെ കാലം
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ചു.
Climate restoration is of utmost importance for the Earth's future. Thus, I invite all nations to adopt more ambitious national targets to reduce emissions. #SeasonOfCreation
translation : fr william nellikal