കര്‍ദ്ദിനാള്‍ താഗ്ലേയ്ക്ക് കൊറോണ - ഏകാന്ത നിരീക്ഷണത്തില്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
റോമില്‍നിന്നും മനിലയിലേയ്ക്കുള്ള യാത്ര
സെപ്തംബര്‍ 11 വെള്ളിയാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് ഇറക്കിയ പ്രസ്താവനയാണ് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ കൊറോണ ബാധിതനായെന്ന് അറിയിച്ചത്. സെപ്തംബര്‍ 8-ന് റോമില്‍ നടത്തിയ ആരോഗ്യ പരിശോധനയ്ക്കുശേഷം 11--Ɔο തിയതി വെള്ളിയാഴ്ച ഫിലിപ്പീന്‍സിലെ മനിലയിലേയ്ക്ക് യാത്രചെയ്ത കര്‍ദ്ദിനാളാണ് തൊണ്ടവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോവുകയും, കൊറോണബാധയെന്ന സംശയങ്ങളാല്‍ നിരീക്ഷണത്തിലാവുകയും ചെയ്തിരിക്കുന്നത്.
വൈദ്യപരിശോധന രോഗബാധ സ്ഥിരീകരിക്കുമ്പോഴും, ബാഹ്യമായ മറ്റു ലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത കര്‍ദ്ദിനാളും, അദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മറ്റു സഹകാരികളും ഫിലിപ്പീന്‍സില്‍ മാത്രമല്ല, റോമിലും ഏകാന്ത നീരക്ഷണത്തില്‍ കഴിയുകയാണെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി അറിയിച്ചു.
തന്‍റെ അതിരൂപതാ സന്ദര്‍ശനം
2020 ജനുവരിയില്‍ വത്തിക്കാനില്‍വന്ന് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുത്തതില്‍പ്പിന്നെ തന്‍റെ മുന്‍ആസ്ഥാനമായിരുന്ന മനിലയിലേയ്ക്കു നടത്തിയ പ്രഥമ സന്ദര്‍ശനത്തിലാണ് കൊറോണ രോഗബാധയുണ്ടെന്ന സംശയത്തില്‍ കര്‍ദ്ദിനാള്‍ താഗ്ലേ അടച്ചുപൂട്ടല്‍ സാഹചര്യത്തില്‍ കഴിയേണ്ടി വന്നിരിക്കുന്നത്.