തിരയുക

BULGARIA-VATICAN-RELIGION-CHRISTIANITY-POPE-DIPLOMACY BULGARIA-VATICAN-RELIGION-CHRISTIANITY-POPE-DIPLOMACY 

ദൈവമാതാവിന്‍റെ പ്രാര്‍ത്ഥനാമാലികയിലെ പുതിയ മൂന്നു യാചനകള്‍

ദൈവമാതാവിന്‍റെ പ്രാര്‍ത്ഥനാമാലികയില്‍ (Litany) പാപ്പാ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തത്... (ശബ്ദരേഖയോടെ...).

- ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ സി. എം. ഐ.

2020 ജൂണ്‍ 20, കന്യകാനാഥയുടെ വിമലഹൃദയത്തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് ലൂത്തീനിയയില്‍  കൂട്ടിച്ചേര്‍ത്ത കാലികപ്രസക്തമായ മൂന്നു യാചനകളെക്കുറിച്ച് സി.എം. ഐ. സഭാംഗമായ ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ പങ്കുവച്ച ചിന്താമലരുകള്‍ .

ലുത്തീനിയയിലെ പുതിയ പ്രാര്‍ത്ഥനകള്‍


1. ആമുഖം
പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥം എല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ....!

2. ആദ്യയാചന ... കരുണയുടെ മാതാവേ ...

3. രണ്ടാമത്തെ യാചന ... പ്രത്യാശയുടെ മാതാവേ...

4. മൂന്നാമത്തെ യാചന ... കുടിയേറ്റക്കാരുടെ മാതാവേ...

5. ഉപസംഹാരം
അമ്മേ, മക്കളായ ഞങ്ങള്‍ക്കുവേണ്ടി അങ്ങു മാദ്ധ്യസ്ഥം യാചിക്കണമേ....!

6.  പ്രാര്‍ത്ഥനാമാലികയില്‍ 
പുതിയ യാചനകളുടെ  സ്ഥാനങ്ങള്‍

ദൈവമാതാവിന്‍റെ പ്രാര്‍ത്ഥനാമാലികയില്‍ പാപ്പാ ഫ്രാന്‍സിസ് പുതുതായി കൂട്ടിച്ചേര്‍ത്ത മൂന്നു യാചനകളുടെ സ്ഥാനങ്ങള്‍ പാപ്പാ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട് :

ആദ്യമായി “പ്രത്യാശയുടെ മാതാവേ…,” എന്ന യാചന ലുത്തിനിയായുടെ ആദ്യഭാഗത്ത് പ്രസാദവരത്തിന്‍റെ മാതാവേ, എന്ന യാചനയ്ക്കുശേഷവും,

തുടര്‍ന്ന് “കാരുണ്യത്തിന്‍റെ മാതാവേ…” എന്ന യാചന
തിരുസഭയുടെ മാതാവേ എന്ന യാചനയ്ക്കുശേഷവും,

മൂന്നാമതായി “കുടിയേറ്റക്കാരുടെ ആശ്വാസമേ…” എന്ന യാചന
പാപികളുടെ സങ്കേതമേ എന്ന യാചനയ്ക്കുശേഷവും ചേര്‍ക്കേണ്ടതാണ്.

ഗാനമാലപിച്ചത് രാധിക തിലകാണ്. രചന ഫാദര്‍ ജോര്‍ജ്ജ് പുതുമന തലശ്ശേരി,
സംഗീതം ജെറി അമല്‍ദേവ്.


ദൈവമാതാവിന്‍റെ പ്രാര്‍ത്ഥനാമഞ്ജരിയില്‍ പാപ്പാ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്ത മൂന്നു യാചകളെക്കുറിച്ച് ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ പങ്കുവച്ച ചിന്താമലരുകള്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2020, 11:44