തിരയുക

Laudato Si... അർജെന്റീനാ Laudato Si... അർജെന്റീനാ 

Laudato Si ക്ക് സമർപ്പിച്ച് അർജെന്റീനയിലെ സാമൂഹ്യ വാരം: "ആരും സ്വയം രക്ഷിക്കപ്പെടില്ല"

"മാനുഷീക, പാരിസ്ഥീക മാനസാന്തരത്തിനായി ഒരുമിച്ച് തുഴയാൻ" ജൂലൈ 6 മുതൽ ജൂലൈ 10 വരെയാണ് അർജെന്റീനയിലെ സഭ സാമൂഹ്യ വാരം "ആരും ഒറ്റയ്ക്ക് രക്ഷപ്പെടുന്നില്ല" എന്ന ശീർഷകത്തിൽ ആചരിക്കപ്പെടുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അർജന്റെനിയൻ മെത്രാൻ സമിതിയുടെ സാമൂഹ്യ അജപാലന കമ്മീഷനാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ ഇന്റെർനെറ്റ് സംവിധാനങ്ങളിലൂടെ പരസ്പരം പങ്കുവയ്ക്കാനും, ശ്രവിക്കാനും, സംവേദിക്കാനും, സാമൂഹ്യ പരിചിന്തനത്തിനും അവസരം ഒരുക്കിയിട്ടുണ്ട്. യൂട്യൂബിൽ തുറന്ന ചാനലിൽ പാപ്പായുടെ ചാക്രിക ലേഖനം Laudato Si (അങ്ങേയ്ക്ക് സ്തുതി) യുടെ അടിസ്ഥാന ആശയങ്ങൾ മെത്രാന്മാരും, വൈദീകരും, വിദഗ്ദ്ധരും, സംഘടനാ പ്രതിനിധികളും പങ്കു വയ്ക്കുന്ന വീഡിയോക്കളും ലഭ്യമാക്കിയിട്ടുണ്ട്.

2020ലെ സാമൂഹ്യ വാരത്തിന്റെ ആപ്തവാക്യം മാർച്ച് 27ആം തിയതി പാപ്പാ നൽകിയ ഉർബ്ബി എത് ഓർബി ആശീർവ്വാദത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ്. കോവിസ് 19 ദുരിതങ്ങളുടെ നടുവിൽ നിന്ന് "ആരും തനിയെ രക്ഷപ്പെടുന്നില്ല" എന്ന് പാപ്പാ അന്ന് ഉദ്ബോധിപ്പിച്ചിരുന്നു. യഥാർത്ഥ വികസനം എന്തെന്നും  നമ്മൾ എല്ലാവരും ഒന്നാണെന്നും തിരിച്ചറിയുന്ന നേരത്ത്, ആ ചൈതന്യം ഉൾക്കൊണ്ട്, സാമൂഹ്യ വാര ആചരണത്തിന്റെ ആദ്യഭാഗത്തിൽ" ഭാവിക്ക് വേണ്ടി ഇപ്പോൾ പ്രവർത്തിക്കാൻ നേരമായി " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആരോഗ്യ അടിയന്തരാവസ്ഥയിൽ ഉപവി പ്രവർത്തികളെ പ്രോൽസാഹിപ്പിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്യും. അടുത്ത ദിവസം, സൃഷ്ടിപരമായി ഭാവിയെ നോക്കാം " എന്ന് കോവിഡ് 19 നു ശേഷമുള്ള ആരോഗ്യ പാരിസ്ഥിതിക മേഖലകളെക്കുറിച്ചും, പിന്നീട് "സമത്വമുള്ള ഒരു ലോകം പണിയാൻ ", സംവാദത്തിനും പരിചിന്തനത്തിനും ശ്രമിക്കാം" തുടങ്ങിയ വിഷയങ്ങളും വെള്ളിയാഴ്ച്ച സമാപനത്തിന് മുമ്പ്, സാമ്പത്തിക പുനരുദ്ധാരണ പ്രക്രിയകളിൽ സാമ്പത്തിക, തൊഴിൽ നയങ്ങളെക്കുറിച്ചും, എല്ലാവരേയും ഉൾപ്പെടുത്തുന്ന രാഷ്ട്രത്തിൽ സംസ്ഥാനങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും അഭിസംബോധന ചെയ്യപ്പെടും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2020, 09:58