തിരയുക

സമുദ്ര സൗന്ദര്യം... സമുദ്ര സൗന്ദര്യം...  

കോവിഡ് കാലത്തെ നാവീകരുടെ സജീവ പ്രവർത്തനങ്ങളെ ഉയർത്തിക്കാണിച്ചു കൊണ്ട് സമുദ്ര ഞായർ (Sea Sunday)

‘സമുദ്ര ഞായർ’ വാർഷീകാചരണം ജൂലൈ 12ന് വിവിധ സഭാ സമൂഹങ്ങളുടെ പങ്കാളിത്വത്തോടെ ആചരിക്കപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നാവീകർ നിരന്തരമായി നടത്തുന്ന പ്രവർത്തനങ്ങളെ ഉയർത്തിക്കാണിക്കുന്ന ഒരു ദിവസമായാണ് ഇത് ആചരിക്കപ്പെടുന്നത്. നാവീകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുവാനുള്ള ഒരവസരം കൂടിയാണിത്. കടലിലെ ജീവിതവും അതുയർത്തുന്ന വെല്ലുവിളികളും കൂടാതെ നാവീകരെ ഈ വർഷം കോവിഡ് 19 മഹാമാരി കൂടുതൽ ദുരിതപൂർണ്ണമാക്കി മാറ്റി.

ജൂലൈ 6ന് തുടങ്ങിയ  ബോധവൽക്കരണ വാരത്തിന്‍റെ ഭാഗമായാണ് സമുദ്ര ഞായർ ആഘോഷിക്കപ്പെടുന്നത്. നാവീകർക്കായുള്ള പ്രേഷിത പ്രവർത്തനം ക്രിസ്തീയ ഉപവി പ്രവർത്തനത്തിന്‍റെ ഒരു ഭാഗമാണ്. ആംഗ്ലിക്കൻ സംരംഭമായ ഉപവി പ്രവർത്തനങ്ങളുടെ സെക്രട്ടറി ജനറൽ കാനൻ റൈറ്റ് വത്തിക്കാൻ റേഡിയോയോടു സംസാരിക്കവെ മുമ്പെങ്ങും ഇല്ലാത്ത വിധം പ്രാധാന്യമർഹിക്കുന്നതാണ് നാവീകരെയും കടലിലുള്ളവരെയും സഹായിക്കുകയും പിൻതുണയ്ക്കുകയും ചെയ്യേണ്ടതെന്ന് അറിയിച്ചു. കോവിഡ് മഹാമാരി മൂലം പല നാവീകർക്കും കടലിൽ തന്നെ കഴിയേണ്ടിവരികയും, ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കപ്പൽ ജോലിക്കാർക്ക് വേണ്ടിയും നാവീകർക്ക് വേണ്ടിയും   " ചാറ്റ് റ്റു ചാപ്ളിൻ "  എന്ന ഒരു സാമൂഹ്യ മാധ്യമ ശൃംഖല വഴി ഇരുപത്തഞ്ചോളം ചാപ്ലിൻമാർ  ഇരുപത്തി നാല് മണിക്കൂറും നാവികരുമായി സമ്പർക്കത്തിലാണെന്ന് സെക്രട്ടറി കാനൻ റൈറ്റ് അറിയിച്ചു. കൂടാതെ ഇന്ത്യയിലും ഫിലിപ്പൈൻസിലും കുടുംബങ്ങളെ പിൻതുണയ്ക്കുന്ന ശൃംഖല കളുമുണ്ട്.

ഈ വർഷം ക്രിസ്തീയ സഭകൾ ഒന്നിച്ചു വരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ടെന്ന് അന്തർദേശീയ ക്രിസ്തീയ നാവീക സംഘടനയുടെ ചെയർമാൻ കൂടിയ കാനൻ റൈറ്റ് പറഞ്ഞു. തങ്ങൾ " Stella Maris " എന്ന (Aposteship of the Sea) കടലിലെ പ്രേഷിതത്വത്തിന്‍റെ സംഘടനയുമായി വളരെ അടുത്ത് സഹകരിക്കാനാരംഭിച്ചു എന്നതാണത്. സമുദ്ര ഞായർ ഒരുമിച്ച് ആചരിക്കുക എന്നത് വലിയ കാര്യമാണെന്നും പല തരത്തിലാണ് അത് ആഘോഷിക്കുന്നതെങ്കിലും ഒന്നിച്ച് ആചരിക്കുക എന്നത് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം അറിയിച്ചു.

ഫ്രാൻസിസ് പാപ്പാ നാവീകർക്ക്  അയച്ച സന്ദേശത്തിൽ അവർ തനിച്ചല്ല എന്നും അവരെ മറന്ന് പോയിട്ടില്ല എന്നും അറിയിച്ചിരുന്നു. ഈ കാലഘട്ടത്തിൽ ഇത്തരം പിൻതുണയ്ക്കുന്ന സന്ദേശങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും കാനൻ റൈറ്റ് എടുത്തു പറഞ്ഞു. സർക്കാരുകൾ സഞ്ചാരമാർഗ്ഗങ്ങളും നാവീകരുടെ മാറ്റങ്ങളും വേഗത്തിലാക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന മാറ്റങ്ങൾക്കായി മുന്നോട്ടു വരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2020, 15:18