തിരയുക

2020.07.30 ALOYSIUS JOHN caritas internationalis segretario generale 2020.07.30 ALOYSIUS JOHN caritas internationalis segretario generale 

പ്രതിസന്ധികള്‍ക്കിടയിലും മനുഷ്യക്കടത്തിന്‍റെ വര്‍ദ്ധിച്ച അവസ്ഥ

മനുഷ്യക്കടത്തിന്‍റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് "കാരിത്താസ്" പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി ജനറല്‍ അലോഷ്യസ് ജോണ്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. വര്‍ദ്ധിച്ച മനുഷ്യക്കടത്ത്
മഹാമാരിയുടെ കെടുതിയിലും മനുഷ്യക്കടത്തിന്‍റെ മേഖലയില്‍ ഭീതിദമായ വര്‍ദ്ധനവാണു കാണുന്നതെന്ന് സഭയുടെ ആഗോള ഉപവി പ്രസ്ഥാനം, കാരിത്താസിന്‍റെ ജനറല്‍ സെക്രട്ടറി, അലോഷ്യസ് ജോണിന്‍റെ പ്രസ്താവന വ്യക്തമാക്കി. ജൂലൈ 30, യുഎന്‍ ആചരിക്കുന്ന മനുഷ്യക്കടത്തിന് എതിരായ ദിനത്തോട് അനുബന്ധിച്ച് ഇറക്കിയ പ്രസ്താവനയിലാണ് അലോഷ്യസ് ജോണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.

2. ഇരകളായവര്‍ നാലു കോടിയില്‍ അധികം
കൊറോണ വൈറസ് ബാധമൂലം ആഗോളതലത്തില്‍ സംഭവിച്ച അടച്ചുപൂട്ടല്‍ (lock down) പ്രക്രിയമൂലം മനുഷ്യക്കടത്ത് കുറയുകയല്ല, മറിച്ച് ഈ മേഖലയില്‍ ഏറെ വര്‍ദ്ധിച്ച അവസ്ഥയാണ് കാണുന്നതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കാരിത്താസും മനുഷ്യക്കടത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന 46 ക്രിസ്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയും (COATNET) കൈകോര്‍ത്താണ് ഇരകളാവുകയും ചൂഷണംചെയ്യപ്പെടുകയും ചെയ്തവരെ രാജ്യാന്തര തലത്തില്‍ അന്വേഷിക്കുകയും കണ്ടെത്തുകയും വേണമെന്ന് ലോകരാഷ്ട്രങ്ങളുടെ സുരക്ഷാ-നിയമ സംവിധാനങ്ങളോട് രേഖാമൂലം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്  അലോഷ്യസ് ജോണ്‍ ചൂണ്ടിക്കാട്ടി. ലോക തൊഴില്‍ സംഘടനയുടെ (Intenational Labour Organization ILO) കണക്കുകള്‍ പ്രകാരം 4 കോടിയില്‍ അധികം പേരാണ് (c 40 million) ഇന്ന് മനുഷ്യക്കടത്തിന് ഇരകളാക്കപ്പെടുകയും ചൂഷണ വിധേയരാക്കപ്പെടുകയും ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം സ്ഥിതിവിവര കണക്കുകളോടെ വ്യക്തമാക്കി.

3. അടിയന്തിര ഘട്ടത്തെ രാഷ്ട്രങ്ങള്‍ ഗൗനിക്കണം
വ്രണിതാക്കളായ സ്ത്രീകളെയും കുട്ടികളെയും ഇരകളാക്കുന്ന മനുഷ്യക്കടത്തിന്‍റെ വര്‍ദ്ധിച്ച സാഹചര്യത്തെ അപലപിക്കുന്നതായി അലോഷ്യസ് ജോണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതിസന്ധിയുടെ ഇക്കാലഘട്ടത്തിലും മറ്റ് പൗരസംഘടനകളോടും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്ന്യസ്ഥരുടെ കൂട്ടായ്മകളോടും മനുഷ്യക്കടത്തിന് ഇരകളാവുകയും ചൂഷണംചെയ്യപ്പെടുകയും ചെയ്തിട്ടുള്ളവരെ സുരക്ഷയുടെയും നിയമസംരക്ഷണത്തിന്‍റെയും ശ്രൃംഖലയില്‍ എത്തിക്കുവാന്‍ കൈകോര്‍ത്തു പരിശ്രമിക്കുവാന്‍ അഭ്യര്‍ത്ഥിച്ചതായി കാരിത്താസിന്‍റെ പ്രസ്താവന വെളിപ്പെടുത്തി. രാഷ്ട്രങ്ങളുടെ ശ്രദ്ധ മഹാമാരിയുടെ ക്ലേശങ്ങളിലേയ്ക്കു തിരിഞ്ഞ സമയത്താണ് മനുഷ്യക്കടത്തിന്‍റെ മേഖല പൂര്‍വ്വോപരി തലപൊക്കിയതെന്നും വളര്‍ന്നതെന്നും പ്രസ്താവന നിരീക്ഷിച്ചു. രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന വ്രണിതാക്കള്‍ക്ക് അതിന് സാദ്ധ്യതയില്ലാത്ത അടിയന്തിര ഘട്ടമാണ് കൊറോണകാലമെന്നും അദ്ദേഹം അറിയിച്ചു.

4. കാരിത്താസ് രാഷ്ട്രങ്ങളോട്...  
a) ഇരകളായവര്‍ക്ക് അഭയം, ആശയവിനിമയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്കുക.

b) ചുഷണം അധികമായി നിരീക്ഷിച്ചിട്ടുള്ള അസംഘടിത തൊഴില്‍ മേഖലകളുടെ താവളങ്ങള്‍ എവിടെയും അന്വേഷണവിധേയമാക്കുക.

c) കെണിയില്‍ വീണുപോയവരെ മോചിക്കുകയും, അവരെ ഇനിയും വലയത്തില്‍ വീഴാതിരിക്കുവാനുള്ള മുന്‍കരുതലുകളോടെ സുരക്ഷാസംവിധാനങ്ങളില്‍ എത്തിക്കുക.

d) കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക.

e) ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനകളെ സാമ്പത്തികമായി തുണയ്ക്കുക.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2020, 14:05