തിരയുക

'Juneteenth' celebrating the end of slavery in 1865 'Juneteenth' celebrating the end of slavery in 1865 

വംശീയ വിദ്വേഷത്തെ സംയമനത്തോടെ നേരിടാം

സഭകളുടെ ആഗോള കൂട്ടായ്മ (World Council of Churches) വംശീയതയെ അപലപിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1.  അക്രമരാഹിത്യത്തിന്‍റെ വഴി തേടാം
ജൂണ്‍ 10, ബുധനാഴ്ച ആഗോള ക്രൈസ്തവ സഭകളുടെ കൂട്ടായ്മ (WCC – World Council of Churches) ഓസ്ട്രിയയിലെ ജനീവ ആസ്ഥാനത്തുനിന്നും ഇറക്കിയ പ്രസ്താവനയിലാണ് ലോകത്തുള്ള വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ വംശീയതയെ അപലപിച്ചത്. അമേരിക്കയില്‍ നടന്ന വംശീയ വിദ്വേഷത്തിന്‍റെയും അതിനെ തുടര്‍ന്നു നടന്ന അതിക്രമങ്ങളുടെയും വെളിച്ചത്തിലാണ് വംശീയത ക്രൈസ്തവ സാക്ഷ്യത്തിന് വിരുദ്ധമാണെന്ന് സഭകളുടെ കൂട്ടായ്മ സമര്‍പ്പിച്ചത്. 20 ശതമാനം മാത്രം കത്തോലിക്കരും ബഹുഭൂരിപക്ഷം ചെറിയ ക്രൈസ്തവസഭകളുടെ കൂട്ടായ്മകളും അമേരിക്കയില്‍ ഉള്ളതിന്‍റെ വെളിച്ചത്തിലാണ് വംശീയത ക്രൈസ്തവികതയ്ക്ക് വിരുദ്ധമെന്ന്  സഭകളുടെ കൂട്ടായ്മയ്ക്കുവേണ്ടി സെക്രട്ടറി ജനറല്‍, ഒലാവ് ത്വൈത് ഫിക്സേ ഇങ്ങനെ പ്രസ്താവന ഇറക്കിയത്.

2. പ്രതികാരം ക്രൈസ്തവികമല്ല
സാമൂഹിക പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ ക്രൈസ്തവര്‍ സംയമനം പാലിക്കുകയും, പ്രതികാരം കൈവെടിഞ്ഞ്, സ്നേഹത്തോടും, വിശ്വസ്തതയോടും, പ്രത്യാശയോടും ധൈര്യത്തോടുംകൂടെ മുന്നേറണമെന്ന് ഒലാവ് ഫിക്സേ ഉദ്ബോധിപ്പിച്ചു. അതിരുകളില്ലാതെ, പാവങ്ങളെന്നോ, കറുത്തവരെന്നോ, വെളുത്തവരെന്നോ, ഇന്ന ജാതിയെന്നോ മതമെന്നോ  ഉള്ള വിവേചനങ്ങള്‍ക്കും അതിരുകള്‍ക്കും അപ്പുറമാണ് വൈറസ് ആക്രമണം നടക്കുന്നത്. അതിനാല്‍ വിഭാഗീയതയുടെ വിപ്ലവം വെടിഞ്ഞ് സാഹോദര്യത്തിന്‍റെ വഴിയില്‍ വേദനിക്കുന്ന സഹോദരങ്ങളെ നല്ല സമരിയക്കാരന്‍റെ മനോഭാവത്തോടെ സഹായിക്കാന്‍ ത്യാഗപൂര്‍വ്വം ശ്രമിക്കേണ്ട സമയമാണിതെന്ന് സഭകളുടെ കൂട്ടായ്മയുടെ പ്രസ്താവന അഭ്യര്‍ത്ഥിച്ചു.

3. ജീവിത നവീകരണത്തിന്‍റെ സമയം
സാഹോദര്യത്തിലും സമാധാനത്തിലും അടിയുറച്ച സമൂഹങ്ങളും കുടുംബങ്ങളും രൂപപ്പെടുത്തേണ്ട നവീകരണത്തിന്‍റെ സമയമായി മഹാമാരിയുടെ ഈ കാലത്തെ ഉള്‍ക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സഭകളുടെ കൂട്ടായ്മയുടെ പ്രസ്താവന ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 June 2020, 09:02