കൊറോണാകാലത്തും “സ്കോളാസ്” കുട്ടികള്‍ക്കുവേണ്ടി
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. കുട്ടികളുടെ ക്ലേശങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്...
സ്കോളാസിന്‍റെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 5 ഭൂഖണ്ഡങ്ങളിലുമുള്ള കേന്ദ്ര ഓഫിസിന്‍റെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ മഹാമാരിയുടെ കാലത്ത് കുട്ടികളുമായി സംവദിക്കുകയും അവരുടെ വ്യക്തിഗത പ്രശ്നങ്ങളെ ശ്രവിക്കുവാനും സഹായിക്കുവാനും പരിഹരിക്കുവാനും സഹായിക്കുന്നതായി പ്രസ്താവന അറിയിച്ചു. കാരണം കുട്ടികളാണ് ക്ലേശങ്ങളുടെ ഈ നീണ്ടദിനങ്ങളില്‍ ഏറ്റവും അധികം മാനസികവും നിശബ്ദവുമായ നൊമ്പരങ്ങള്‍ അനുഭവിക്കുന്നതെന്ന് പ്രസ്ഥാനത്തിന്‍റെ കേന്ദ്ര ഓഫിസ് ഇറക്കിയ പ്രസ്താവന വിശദീകരിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കുട്ടികളുമായി സ്കോളാസിന്‍റെ ഓണ്‍ലൈന്‍ സംവാദപരിപാടിക്ക് തുടക്കമിട്ടത് പാപ്പാ ഫ്രാന്‍സിസാണ്. 2016-ല്‍ കേന്ദ്ര ഓഫിസ് ബ്യൂനസ് ഐരസില്‍നിന്നും റോമിലെ സാന്‍ കലിസ്തോ (San Calisto) ചത്വരത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ച നാള്‍ മുതല്‍ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുമായി പാപ്പായും ഓഫിസില്‍ വരുമ്പോഴൊക്കെ സംവദിച്ചു പോന്നുവെന്ന് ജൂണ്‍ 12-ന് പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി.
2. കേള്‍ക്കുവാനും പ്രതിവിധികള്‍ കണ്ടെത്തുവാനും
സ്കോളാസിന്‍റെ റോമിലുള്ള കേന്ദ്ര ഓഫിസില്‍നിന്നും ആഴ്ചയില്‍ ഒരിക്കല്‍ കണ്ണിചേരുന്ന വിവിധ രാജ്യങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ പേര് - #PiazzettaDigitale എന്നാണ്. വിദ്യാര്‍ത്ഥികളുടെ കണ്ണിചേരലിന്‍റെ, വിശിഷ്യ ഈ കൊറോണാകാലത്തെ അവരുടെ വ്യക്തിഗത പ്രശ്നങ്ങള്‍ ശ്രവിക്കുകയും, പ്രതിവിധി കണ്ടെത്തുകയും അവരെ സഹായിക്കുകയും ചെയ്തുപോന്നുവെന്ന് പ്രസ്താവന വ്യക്തമാക്കി. വിദ്യാഭ്യാസത്തിനിടെ മനഃശാസ്ത്രപരമായി കുട്ടികള്‍ നേരിടുന്ന ഒറ്റപ്പെടല്‍, വിഷാദം, അപഹര്‍ഷദാബോധം, കുറ്റബോധം, ആശങ്ക, മാനസിക വിഭ്രാന്തി എന്നിവയെ നേരിടാന്‍ ആഴ്ചയിലുള്ള 3 ഡിജിറ്റല്‍ കൂട്ടായ്മകളിലായി ശരാശരി 120 കുട്ടികള്‍ പങ്കെടുക്കാറുണ്ടെന്നും സ്കോളാസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
3. ഫലപ്രാപ്തി നിരീക്ഷണത്തിന്‍റെ കണക്കുകള്‍
27% അംഗങ്ങളില്‍ പ്രത്യാശയുടെ വര്‍ദ്ധനവ്.
26% സാമൂഹിക മനഃസ്ഥിതിയുടെ മെച്ചപ്പെടല്‍
41% മാനസിക ഉന്മേഷത്തിന്‍റെ വര്‍ദ്ധനവ്
33% ഏകാന്തത മാറ്റിയെടുക്കല്‍
61% ആശങ്ക, ഭീതി, വിഭ്രാന്തി എന്നിവയുടെ ശമനം
54% വിഷാദനിവാരണം
എന്നിവ ഓണ്‍ലൈന്‍ കൂട്ടായ്മവഴി കുട്ടികളുമായി നടത്തിയ സംവാദത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ഫലപ്രാപ്തിയായി സ്കോളാസിന്‍റെ #PiazzettaDigitale വിദ്യാഭ്യാസ വിഭാഗം പ്രവര്‍ത്തനത്തിന്‍റെ മെയ് 12-ന് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.