തിരയുക

Vatican News
ജപമാലയും പരിശുദ്ധ അമ്മയും ജപമാലയും പരിശുദ്ധ അമ്മയും  (©kbuntu - stock.adobe.com)

പരിശുദ്ധ മറിയത്തിൻറെ ലുത്തീനിയയിൽ മൂന്നു-യാചനകൾ കൂടി!

“കരുണയുടെ മാതാവേ” («Mater misericordiae»), “പ്രത്യാശയുടെ മാതാവേ” (Mater spei) , “കുടിയേറ്റക്കാരുടെ ആശ്വാസമേ” (Solacium migrantium) എന്നീ മൂന്ന് യാചനകൾ മരിയൻ ലുത്തീനിയയിൽ പാപ്പാ പുതിയതായി ചേർക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊന്തനമസ്കാരത്തിൽ നാം ചൊല്ലാറുള്ള പരിശുദ്ധ മറിയത്തോടുള്ള ലുത്തീനിയയിൽ മൂന്നു പ്രാർത്ഥനകൾ കൂടി ചേർക്കാൻ ഫ്രാൻസീസ് പാപ്പാ നിർദ്ദേശിക്കുന്നു.

ഇക്കാര്യം അറിയിക്കുന്ന ഒരു കത്ത് ദൈവികാരാധനയ്ക്കായുള്ള വത്തിക്കാൻ സംഘം മെത്രാന്മാരുടെ സംഘങ്ങളുടെ തലവന്മാർക്കയച്ചു.

ദൈവികാരാധനയ്ക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ റോബർട്ട് സാറ, കാര്യദർശി ആർതർ റോഷ് എന്നിവർ പരിശുദ്ധ മറിയത്തിൻറെ വിമലഹൃദയത്തിൻറെ തിരുന്നാൾ ദിനത്തിൽ, ജൂൺ 20 ശനിയാഴ്ച (20/06/20)  നല്കിയ ഈ കത്തിൽ ഒപ്പുവച്ചിരിക്കുന്നു.

“കരുണയുടെ മാതാവേ” («Mater misericordiae»), “പ്രത്യാശയുടെ മാതാവേ” (Mater spei) , “കുടിയേറ്റക്കാരുടെ ആശ്വാസമേ” (Solacium migrantium) എന്നീ മൂന്ന് യാചനകളാണ് മരിയൻ ലുത്തീനിയയിൽ പാപ്പാ കൂട്ടിച്ചേർക്കുന്നത്.

“കരുണയുടെ മാതാവേ” എന്ന അപേക്ഷ ലുത്തിനിയായിലെ “സഭയുടെ മാതാവേ” എന്നതിനും “പ്രത്യാശയുടെ മാതാവേ” എന്നത് “ദൈവവരപ്രസാദത്തിൻറെ മാതാവേ” എന്നതിനും “കുടിയേറ്റക്കാരുടെ ആശ്വാസമേ” എന്നത് “പാപികളുടെ സങ്കേതമേ” എന്നതിനും ശേഷം ചേർക്കാനാണ് കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്

 

  

 

 

20 June 2020, 16:05