തിരയുക

പോളണ്ടിലെ കുട്ടികൾ സുരക്ഷാ അകലം പാലിച്ച് പരീക്ഷാഹാളിൽ... പോളണ്ടിലെ കുട്ടികൾ സുരക്ഷാ അകലം പാലിച്ച് പരീക്ഷാഹാളിൽ... 

പോളണ്ടിലെ സഭ 13 ആം കൃതജ്ഞതാദിനം ആചരിച്ചു.

"സഭയുടെയും ലോകത്തിന്റെയും ഈ കാലഘട്ടം ദൈവപരിപാലനയ്ക്കു വിട്ടുകൊടുത്തുകൊണ്ട് നന്ദിയർപ്പിക്കുന്നു" എന്ന ശീർഷകത്തോടെ പോളണ്ടിലെ മെത്രാന്മാർ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ മദ്ധ്യ യൂറോപ്പിന്റെയും കിഴക്കൻ യൂറോപ്പിന്റെയും ജനാധിപത്യ പ്രക്രിയയിൽ വഹിച്ച അടിസ്ഥാനപരമായ പങ്കിനെ അനുസ്മരിച്ച് ജൂൺ ഏഴാം തിയതി കൃതജ്ഞതാ ദിനമായി ആചരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഈ വർഷത്തെ ആചരണം പോളണ്ട് മെത്രാന്മാരുടെ വാർത്താ ഏജൻസിയായ KAl അറിയിക്കുന്നതനുസരിച്ച് കൊറോണാ വൈറസ് പ്രതിസന്ധിയും, ഈ പ്രതിസന്ധി ഘട്ടത്തിലുള്ള ദൈവപരിപാലനയ്ക്കും നന്ദി പറയാനാണ് സമർപ്പിച്ചത്. വിശ്വാസികൾ മഹാമാരിയുടെ അന്ത്യത്തിനായും, രോഗികളുടെ സൗഖ്യത്തിനും, മരണമടഞ്ഞവർക്കും, ഈ പ്രതിസന്ധിയിലെ പ്രവർത്തകർക്കുമായി പ്രാർത്ഥിച്ചു.  2008 ൽ ഈ സംരംഭം ആരംഭിച്ച വാർസോയിലെ,  ദൈവപരിപാലനയുടെ ദേവാലയത്തിൽ, തലസ്ഥാനത്തെ മെട്രൊപൊലിത്തൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ കസിമിയരെസ് നിക്സിന്റെ കാർമ്മികത്വത്തിൽ ഉച്ചതിരിഞ്ഞാണ് ബലിയർപ്പിച്ചത്.

കോവിഡിന്റെ സാഹചര്യത്തിൽ  മുൻതീരുമാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായാണ് ആഘോഷ പരിപാടികൾ നടന്നത്, വാർസോയിൽ പരമ്പരാഗതമായി നടത്താറുള്ള ദൈവപരിപാലനയുടെ ദേവാലയത്തിലേക്കുള്ള തീർത്ഥാടനം മാറ്റി വച്ചു ഇന്റെർനെറ്റ് മുഖാന്തരമുള്ള ഒരു " വിർച്ച്വൽ "യാത്രയാണ്  വിശുദ്ധരുടെ ജപമാലയുടെ അകമ്പടിയോടെ, "നിങ്ങൾ തനിച്ചല്ല " എന്ന ആദർശ സൂക്തത്തോടെ ദിവ്യപരിപാലനയുടെ തീർത്ഥാടന കേന്ദ്രത്തിന്റെ വികാരി തദേവൂസ് അലക്സാൻട്രോവി ച്സ് നേതൃത്വം നൽകി നടത്തിയത്. അദ്ദേഹം തന്നെ വൈകിട്ട് 8.30 ന് സമാപന ദിവ്യപൂജയും അർപ്പിച്ചു. വിശുദ്ധ കുർബ്ബാനയുടെ ആരാധനയോടും, തിരുഹൃദയ ലുത്തനീയായോടും കൂടയാണ് ചടങ്ങുകൾ അവസാനിച്ചത്. കൂടാതെ ജോൺ പോൾ രണ്ടാമന്റെ പ്രിയപ്പെട്ട ഗാനമായ "ബാർക്ക " യുടെ അവതരണവും ഉണ്ടായിരുന്നു. സ്പാനിഷ് ഭാഷയിൽ എഴുതിയ "പെസ്കദോരെസ് ദെ ഹോംബ്രെസ്" 1970കളിലാണ് പോളണ്ടിൽ എത്തിയതും പോളീഷ് ഭാഷയിലേക്ക് സലേഷ്യൻ വൈദീകനായ സ്റ്റൻസി ലാവ് ഷ്മിറ്റ്  വിവർത്തനം ചെയ്തതും,  ഇറനെവൂസ് ക്മിലെസ്കി എന്ന വൈദീകൻ അത് പോളണ്ട് മുഴുവൻ സുപ്രസിദ്ധമാക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 June 2020, 11:00