തിരയുക

ആർച്ചുബിഷപ്പ് പിയെർബാത്തിസ്ത പിത്സബാല്ല (ARCHBISHOP PIERBATTISTA PIZZABALLA) ജറുസലേമിലെ ലത്തീൻ പാത്രായാർക്കാസ്ഥാനത്തിൻറെ അപ്പസ്തോലിക് അഡ്മിനസ്ട്രേറ്റർ ആർച്ചുബിഷപ്പ് പിയെർബാത്തിസ്ത പിത്സബാല്ല (ARCHBISHOP PIERBATTISTA PIZZABALLA) ജറുസലേമിലെ ലത്തീൻ പാത്രായാർക്കാസ്ഥാനത്തിൻറെ അപ്പസ്തോലിക് അഡ്മിനസ്ട്രേറ്റർ  

ദൈവവചനം മാറ്റൊലികൊള്ളുന്നതിനായി പരിശ്രമിക്കുക വൈദിക ധർമ്മം!

ദൈവവചനം, ദീർഘവീക്ഷണമില്ലാത്ത നരവംശശാസ്ത്രപരമായ ചിന്തകളെ തിരുത്തുകയും ഇടുങ്ങിയ രാഷ്ട്രീയസാമൂഹ്യ നയങ്ങളെ വിശാലമാക്കുകയും തളർന്നിരിക്കയും വഴിതെറ്റിയതുമായ നമ്മുടെ സമൂഹങ്ങൾക്ക് വിശ്വാസത്തിൻറെയും സത്തയുടെയും സമചിത്തതയുടെയും പാതകാട്ടുകയും ചെയ്യുന്നു, ആർച്ചുബിഷപ്പ് പിയെർബാത്തിസ്ത പിത്സബാല്ല

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭാവിക്ക് പൂരകമായി നീതിയും അനുരഞ്ജനവും സ്നേഹവും ആവശ്യമായി വരുമെന്ന് ജറുസലേമിലെ ലത്തീൻ പാത്രായാർക്കാസ്ഥാനത്തിൻറെ അപ്പസ്തോലിക് അഡ്മിനസ്ട്രേറ്റർ ആർച്ചുബിഷപ്പ് പിയെർബാത്തിസ്ത പിത്സബാല്ല (ARCHBISHOP PIERBATTISTA PIZZABALLA).

കോവിദ് 19 മഹാമാരിമൂലം ഇക്കൊല്ലം പെസഹാവ്യാഴാഴ്ച അർപ്പിക്കാൻ കഴിയാതിരുന്ന വിശുദ്ധതൈലാശീർവ്വാദ ദിവ്യബലി ഈ പതിനെട്ടാം തീയതി വ്യാഴാഴ്‌ച (18/06/20) ഗത്സേമനിയിലെ ബസിലിക്കയിൽ അർപ്പിച്ച അദ്ദേഹം വചനസന്ദേശം നല്കുകയായിരുന്നു.

മഹാമാരിയും അതിൻറെ അനന്തരഫലങ്ങളും മാറിച്ചിന്തിക്കാനുള്ള ഒരു ക്ഷണമാണെന്ന് ആർച്ചുബിഷപ്പ് പിയെർബാത്തിസ്ത പിത്സബാല്ല ഓർമ്മിപ്പിച്ചു. 

ദീർഘവീക്ഷണമില്ലാത്ത നരവംശശാസ്ത്രപരമായ ചിന്തകളെ തിരുത്തുകയും ഇടുങ്ങിയ രാഷ്ട്രീയസാമൂഹ്യ നയങ്ങളെ വിശാലമാക്കുകയും തളർന്നിരിക്കയും വഴിതെറ്റിയതുമായ നമ്മുടെ സമൂഹങ്ങൾക്ക് വിശ്വാസത്തിൻറെയും സത്തയുടെയും സമചിത്തതയുടെയും പാതകാട്ടുകയും ചെയ്യുന്ന ദൈവവചനം മാറ്റൊലികൊള്ളുന്നതിനായി പരിശ്രമിക്കുകയെന്ന കടമ വൈദികർക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 June 2020, 16:34