തിരയുക

ഉക്രേനിൽ വിശ്വാസികളുടെ മേൽ തീർത്ഥ ജലം തെളിക്കുന്ന ചിത്രം... ഉക്രേനിൽ വിശ്വാസികളുടെ മേൽ തീർത്ഥ ജലം തെളിക്കുന്ന ചിത്രം... 

മോൺ ഷെവ്ചുക്: പകർച്ചവ്യാധി മൂലം പരിക്കേറ്റ ലോകത്തെ പുനർനിർമ്മിക്കുന്നതിന് മനുഷ്യബന്ധങ്ങളിൽ നിന്ന് പുനരാംഭിക്കാം.

ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ ഷൈവ് ടിവി ജൂൺ 29 ന് പ്രക്ഷേപണം ചെയ്ത അഭിമുഖത്തിൽ കൈവ്-ഹാലിയിലെ മേജർ ആർച്ച് ബിഷപ്പ് ഹിസ് ബിയാറ്റിറ്റ്യൂഡ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് നിലവിലെ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച് പങ്കുവച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രയാസകരമായ സമയങ്ങളിൽ മനുഷ്യബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കഴിവ് സഭയുടെ ശക്തിയാണ്, ഈ കഴിവ് കൊറോണാ വൈറസിൽ നിന്നുള്ള മോചനത്തിന് ശേഷമുള്ള ലോകത്തിനും സംഭാവന നൽകുമെന്നും ആർച്ച് ബിഷപ്പ് ഹിസ് ബിയാറ്റിറ്റ്യൂഡ് വെളിപ്പെടുത്തി.

“ഇന്ന് മനുഷ്യബന്ധങ്ങൾ വീണ്ടും രൂപഘടന ചെയ്യുന്നതിനുള്ള ഒരു പ്രയാസകരമായ പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്,”  എന്ന ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ സൈറ്റ് ഉദ്ധരിച്ച ആർച്ച് ബിഷപ്പ് ഹിസ് ബിയാറ്റിറ്റ്യൂഡ് നാം ഒരു അവാസ്തവികമായ ലോകത്താണ് ജീവിക്കുന്നതെന്നും, സുഖപ്രദമായ ഒരു സ്ഥലം കണ്ടെത്താൻ ഒരു വ്യക്തിയെ സഹായിക്കുന്നത് എത്ര പ്രധാനമാണെന്ന് നാം മനസ്സിലാകുന്നില്ലെന്നും അദേഹം ചൂണ്ടികാണിച്ചു.

സഭയ്ക്ക് ഈ അർത്ഥത്തിൽ അനുകൂലമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യാനും ബന്ധങ്ങളുടെ ഒരു ശൃംഖല സൃഷ്ടിക്കാനും കഴിയുമെന്നും സഭ ചില തത്ത്വങ്ങൾ പിന്തുടരുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പാ അടിവരയിട്ട് പറഞ്ഞത് പോലെ സഭയുടെ ദൗത്യം വ്യക്തികളെ കമ്പ്യൂട്ടറുകളായിട്ടല്ല,  മനുഷ്യരായി നിലനിൽക്കാ൯ സഹായിക്കുക എന്നതാണെന്നും ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ ആർച്ച് ബിഷപ്പ് ഷെവ്ചുക്ക് അഭിപ്രായപ്പെട്ടു.

മനുഷ്യബന്ധങ്ങളുടെ ഈ തലത്തിലാണ് സഭ തന്റെ പങ്ക് ഒരു പ്രത്യേക രീതിയിൽ പ്രകടിപ്പിക്കുന്നത്. കാരണം, സഭയെന്നത് പരസ്പരം ആശയവിനിമയം നടത്തുന്ന ഒരു ജനസമൂഹമാണ്. കാരണം ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുകയും, ഭൗതിക സഹായം ആവശ്യമുള്ളപ്പോൾ ഐക്യദാർഡ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സൈബർ സ്പേസിൽ സമൂഹങ്ങളെ എങ്ങനെ നിർമ്മിക്കാമെന്ന് സഭയ്ക്ക് അറിയാം, കാരണം ലോക്ക്ഡൗണിന്റെ ഈ മാസങ്ങളിൽ കുടുംബത്തിന്റെ പങ്കിനെ കുറിച്ച് സഭ വീണ്ടും കാണിച്ചുവെന്നും , ഒരുമിച്ച് ജീവിക്കാൻ പഠിക്കുന്ന ഒരിടമായ ഗാർഹീക സഭയിൽ  പുരുഷനും സ്ത്രീയും തമ്മിൽ, മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിൽ എങ്ങനെ ബന്ധം സ്ഥാപിക്കാമെന്നും സഭ കാണിച്ചുവെന്നും വെളിപ്പെടുത്തിയ മോൺ ഷെവ്ചുക് സമൂഹത്തിന്റെ അടിത്തറയിലെ അടിസ്ഥാന ബന്ധങ്ങളാണ് ഇവയെന്നും  എന്നാൽ ഇന്ന് വളരെ ഗുരുതരമായ പ്രതിസന്ധികൾ ബന്ധങ്ങൾ നേരിടുന്നുവെന്നും ചൂണ്ടികാണിച്ചു. അതിനാൽ നാം മറ്റുള്ളവരുമായുള്ള ബന്ധത്തിൽ മനുഷ്യരായി നിലനിൽക്കണമെന്നും, അവരെ ഭയപ്പെടരുതെന്നും,  ദൈവം നമ്മോടു സംസാരിക്കുന്ന ചിത്രങ്ങളായി അവരെ കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 June 2020, 15:05