തിരയുക

Vatican News
പെന്തക്കോസ്താ തിരുനാൾ... പെന്തക്കോസ്താ തിരുനാൾ...  

പെന്തക്കോസ്താ തിരുനാളിൽ ഹോളണ്ടിലെ വിശ്വാസികൾക്ക് മെത്രാന്മാർ കത്തയച്ചു

പെന്തക്കോസ്താ തിരുനാളിൽ ഹോളണ്ടിലെ മെത്രാന്മാർ വിശ്വാസികൾക്ക് എഴുതിയ കത്തിൽ ഈ മഹാമാരിയിൽ അവർ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് സൂചിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇതുവരെ സഭ അനുഭവിച്ചിട്ടില്ലാത്ത വിധത്തിൽ ഇടവകകൾ അടയ്ക്കപ്പെട്ടതും,  അജപാലക ദൗത്യങ്ങളുടെ ക്രമീകരണ വ്യത്യാസങ്ങളിലും വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും, ഒരിക്കലും ഇല്ലാത്ത വിധം കഴിഞ്ഞ മാസങ്ങളിൽ സംഭവിച്ച മരണങ്ങളെയും, ഏകാന്തതയെയും,  അകലങ്ങളേയും, ജോലി നഷ്ടങ്ങളെയും ഒഴിഞ്ഞ ദേവാലയങ്ങളെയും, കൂദാശകളുടെ അഭാവത്തെയും, നഷ്ട ബന്ധങ്ങളെയും കുറിച്ചും പരാമർശിച്ചു.   

ദൈവം നമ്മെ ഒരിക്കലും കൈവെടിഞ്ഞിരുന്നില്ലെന്നും നമ്മോടൊത്തുണ്ടെന്നും കൂദാശകളെ വീണ്ടും സമീപിക്കുമ്പോൾ നമുക്ക് മനസ്സിലാകുമെന്ന് മെത്രാന്മാർ എഴുതി. ഇടവകകളിൽ  സർക്കാർ നിർദ്ദേശിച്ച രീതിയിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പരിശ്രമിക്കുന്നവർക്ക് നന്ദിയും രേഖപ്പെടുത്തിയ കത്തിൽ നമ്മുടെ ഹൃദയങ്ങളെ വെളിച്ചത്താൽ നിറയ്ക്കാൻ പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കാമെന്നും സൂചിപ്പിച്ചു.  ഒറ്റപ്പെടലിന്റെ  കാലത്ത് സഭ കൂടുതൽ സ്വതന്ത്രമായ ഇടപെടലുകൾ നടത്താതിരുന്നതിൽ മാനസീകമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചവരെ അഭിസംബോധന ചെയ്ത്  എല്ലാവരുടേയും ആരോഗ്യ സംരക്ഷണത്തിനും ജീവന്റെ രക്ഷയ്ക്കും  ഇത്തരം കാര്യങ്ങൾ അത്യാവശ്യമായിരുന്നു എന്നും പിതാക്കന്മാർ പ്രതികരിച്ചു.

01 June 2020, 11:25