തിരയുക

Vatican News
internally displaced people internally displaced people  (AFP or licensors)

അന്തര്‍സംസ്ഥാന കുടിയേറ്റം : അജപാലന മാര്‍ഗ്ഗരേഖകള്‍

അന്യസംസ്ഥാനക്കാരായ കുടിയേറ്റക്കാരെ സംബന്ധിച്ച അജപാലന മാര്‍ഗ്ഗരേഖകളുടെ ഗ്രന്ഥം

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഒരു രാജ്യത്തുതന്നെയുള്ള കുടിയേറ്റം
ഒരു രാജ്യത്തില്‍തന്നെ സംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും വ്യവസായ മേഖലകളിലേയ്ക്കും കുടിയേറുന്നവരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള മാര്‍ഗ്ഗരേഖകളാണ് മെയ് 5-ന്, ചൊവ്വാഴ്ച വത്തിക്കാന്‍ പ്രകാശനംചെയ്തത്. സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കുടിയേറ്റക്കാരുടെ കമ്മിഷനാണ് “അന്തര്‍സംസ്ഥാന കുടിയേറ്റക്കാരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള മാര്‍ഗ്ഗരേഖകള്‍” (Pastoral Orinetations on Internally Displaced people) എന്ന പേരില്‍ 40 പേജുകളുള്ള ചെറുഗ്രന്ഥം ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയത്.

ചെറുഗ്രന്ഥത്തിന്‍റെ ഉള്ളടക്കം
ഒരു രാജ്യത്തെതന്നെ കുടിയേറ്റക്കാര്‍, നവമായ ആതിഥേയ സമൂഹങ്ങള്‍, കുടിയേറുന്ന അന്യസംസ്ഥാനക്കാരോടുള്ള സ്ഥാപനങ്ങളുടെ ഉത്തരവാദിത്ത്വങ്ങള്‍, അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ ഗ്രന്ഥത്തിന്‍റെ ആദ്യഭാഗമാണ്.

രണ്ടാംഭാഗത്ത് കുടിയേറ്റക്കാര്‍ക്കു നല്കേണ്ട സംരക്ഷണം, വ്രണിതാക്കളായ കുടിയേറ്റക്കാര്‍, മനുഷ്യക്കടത്ത്, സാദ്ധ്യതയുള്ള വംശീയ വ്യത്യാസങ്ങളും കലാപങ്ങളും, കുടിയേറ്റ ക്യാമ്പുകള്‍ എന്നീ വിഷയങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു.

ഗ്രന്ഥത്തിന്‍റെ മൂന്നാം ഭാഗത്ത് തൊഴില്‍ വേദനം, കുടിയേറ്റക്കാരുടെ വ്യക്തിഗത തിരിച്ചറിയല്‍, സുതാര്യമായ നീക്കങ്ങള്‍, കുടിയേറ്റക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശികസഭകള്‍ക്ക് ലഭിക്കാവുന്ന സാമ്പത്തിക സഹായങ്ങള്‍, നല്കേണ്ട ആത്മീയ പിന്‍തുണ, ആതിഥേയ സമൂഹവും കുടിയേറ്റക്കാരും, കത്തോലിക്കരായ കുടിയേറ്റക്കാര്‍, അന്യമതസ്ഥര്‍, തിരിച്ചുപോക്കും മടങ്ങിവരലും എന്നിവ ഈ ചെറുഗ്രന്ഥത്തിന്‍റെ ഉപകാരപ്രദമായ ഉള്ളടക്കങ്ങളാണ്.

സൗജന്യ ഇംഗ്ലിഷ് പതിപ്പ്
for English copies of the book :
https://migrants-refugees.va/wp-content/uploads/2020/05/6.-Desktop-Print-Legal-EN.pdf
 

08 May 2020, 08:24