തിരയുക

ആരോഗ്യ പ്രവർത്തകർ വീടുകളിൽ ചെന്ന് പരിശോധന ചെയ്യുന്നു... ആരോഗ്യ പ്രവർത്തകർ വീടുകളിൽ ചെന്ന് പരിശോധന ചെയ്യുന്നു... 

ദേവാലയങ്ങൾ അടയ്ക്കപ്പെട്ടേക്കാം പക്ഷേ ക്രിസ്തീയതയുടെ ഹൃദയം അടച്ചിട്ടില്ലെന്ന് മ്യാൻമർ കർദിനാൾ ചാൾസ് ബോ

മേയ് പതിനേഴാം തിയതി അർപ്പിച്ച ദിവ്യബലി മദ്ധ്യേ തൽകിയ വചന സന്ദേശത്തിൽ പള്ളികൾ അടയ്ക്കാം, പക്ഷേ ക്രിസ്തീയതയുടെ ഹൃദയം അടച്ചിട്ടില്ലെന്ന് യാങ്കോണിലെ ആർച്ച് ബിഷപ്പും, ഏഷ്യ൯ മെത്രാ൯ സംയുക്ത സമിതിയുടെ അദ്ധ്യക്ഷനുമായ കർദിനാൾ ചാൾസ് ബോ പ്രസ്താപിച്ചതായി - യുസി‌എ ന്യൂസ് റിപ്പോർട്ട് ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കൊറോണാ വൈറസ്  മൂലമുണ്ടായ ആരോഗ്യ അടിയന്തിരാവസ്ഥയിൽ, ചേരികളിലും അഭയാർഥി ക്യാമ്പുകളിലും, ഗ്രാമങ്ങളിലും വിശന്നവരോടൊപ്പം അപ്പം മുറിച്ച് ആയിരക്കണക്കിന് ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്ത രൂപതയിലെ സാധാരണക്കാരായ വിശ്വാസികളുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

സഹോദരീ സഹോദരന്മാരുടെ ഒറ്റപ്പെടലിലും, ഏകാന്തതയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ സ്നേഹത്തെ സാക്ഷീകരിക്കുന്നതിൽ നിന്നും തങ്ങളെ ആരും നിരുത്സാഹപ്പെടുത്തിയില്ലെന്നും ഇത് ഇന്നത്തെ മഹത്തായ സുവിശേവൽക്കരണത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും  കർദിനാൾ ചാൾസ് ബോ വെളിപ്പെടുത്തി. പള്ളികളിൽ മാത്രം ക്രിസ്തുവിനെ കാണാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ അവരുടെ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും മഹത്തായ സന്ദേശം വഹിക്കുന്ന വഴിയിലാണെന്നും വിനയപൂർവ്വം അനുഷ്ഠിക്കുന്ന ഉപവി പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിനെ കണ്ടുമുട്ടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അഭയാർഥിക്യാമ്പുകളിൽ കഴിയുന്നവർക്കും, കുടിയൊഴിപ്പിക്കപ്പെട്ടവർക്കും, നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത നിരവധി കുടിയേറ്റ തൊഴിലാളികൾക്കുമായി പ്രാർത്ഥിക്കാൻ വിശ്വസികളെ ക്ഷണിച്ച കർദിനാൾ ബോ,  കോവിഡ് -19 നെക്കാൾ  സ്വാർത്ഥത, നിസ്സംഗത, ദരിദ്രരോടുള്ള അവഹേളനം, മൂല്യങ്ങളുടെ ആശയക്കുഴപ്പം എന്ന മോശമായ നാല് പുതിയ വൈറസുകൾ മനുഷ്യരാശിയെ ബാധിക്കുമെന്ന് പാപ്പാ മുന്നറിയിപ്പ് നൽകിയതിനെയും അദ്ദേഹം അനുസ്മരിച്ചു.

മേയ് 18 വരെ 187 കോവിഡ് -19 കേസുകളും ആറ് മരണങ്ങളും മ്യാൻമറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 

 

 

 

19 May 2020, 11:52