തിരയുക

2019.06.06 Charis, incontro aula Paolo VI 2019.06.06 Charis, incontro aula Paolo VI 

പ്രാര്‍ത്ഥനയില്‍നിന്നും പിന്‍തിരിപ്പിക്കാന്‍ വൈറസ്സിനാകുമോ?

"ക്യാരിസി"ന്‍റെ മോഡറേറ്റര്‍, ഷോണ്‍ ലൂക്ക് മോയന്‍സിന്‍റെ സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ക്യാരിസിന്‍റെ പ്രഥമ വാര്‍ഷികം
വൈറസ് നമ്മെ പ്രാര്‍ത്ഥനയില്‍നിന്നും പിന്‍തിരിപ്പിക്കില്ലെന്ന്, രാജ്യാന്തര കത്തോലിക്ക കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ മോഡറേറ്റര്‍, ഷോണ്‍ ലൂക്ക് മോയന്‍സ് പ്രസ്താവിച്ചു.
2019-Ɔമാണ്ടിലെ പെന്തക്കൂസ്താനാളില്‍ നവമായി രൂപീകൃതമായ രാജ്യാന്തര കത്തോലിക്ക കരിസ്മാറ്റിക്ക് പ്രസ്ഥാനം – ക്യാരിസിന്‍റെ ആസന്നമാകുന്ന പെന്തക്കൂസ്താനാളിലെ വാര്‍ഷിക സന്ദേശത്തിലാണ് ഷോണ്‍ മോയന്‍സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2. പ്രതിസന്ധിയുടെ ലോകം
മുന്‍പൊരിക്കലും ലോകം കണ്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കത്തോലിക്കാ കരിസ്മാരിക്ക് പ്രസ്ഥാനത്തിന്‍റെ പ്രഥമ വാര്‍ഷികം പെന്തക്കൂസ്ത നാളില്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുന്നത്. ലോകത്തെ ബഹുഭൂരിപക്ഷം ജനതകളെയും വീടുകള്‍ക്കുള്ളില്‍ അടച്ചു പൂട്ടിയിരിക്കാന്‍ നിര്‍ബന്ധിക്കുകയും, സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും, ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും, പാവങ്ങളെ കൂടുതല്‍ ദുരിതത്തില്‍ ആഴ്ത്തുകയും, കൂടുതല്‍ അനാഥരെ സൃഷ്ടിക്കുകയും ചെയ്തൊരു അവസ്ഥയാണിന്ന്.

3. പെന്തക്കൂസ്തയുടെ അരൂപിയില്‍
ദേശീയതലത്തിലോ, രൂപതാതലത്തില്‍പ്പോലും പ്രാര്‍ത്ഥനയില്‍ സമ്മേളിക്കുവാന്‍ സാധിക്കാത്തൊരു അവസ്ഥയാണിതെങ്കിലും, എവിടെയും അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍പ്പോലും ദൈവവുമായി ഐക്യപ്പെട്ടു പ്രാര്‍ത്ഥിക്കുവാനാകും എന്ന പ്രത്യാശയില്‍ സഭയുടെ കരിസ്മാറ്റിക്ക് പ്രസ്ഥാനം പ്രഥമ വാര്‍ഷികനാളിലെ പെന്തക്കൂസ്തയുടെ അരുപിയില്‍ ഐക്യപ്പെട്ട് ലോകത്തിന്‍റെ സമാധാനത്തിനുവേണ്ടിയും, മഹാമാരിയില്‍നിന്നുള്ള മുക്തിക്കുവേണ്ടിയും, സഭയ്ക്കുവേണ്ടിയും ഈ ആഗോള പ്രതിസന്ധിയുടെ മദ്ധ്യത്തില്‍ ഒത്തോരുമിച്ച് പ്രാര്‍ത്ഥിക്കുമെന്ന് ഷോണ്‍ മോയന്‍സ് റോമിലെ ആസ്ഥാനത്തുനിന്നും ഇറക്കിയ സന്ദേശത്തിലൂടെ അറിയിച്ചു. പ്രാര്‍ത്ഥനയെ വൈറസ് തടസ്സപ്പെടുത്തുകയില്ല. ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ ലോകം പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ഐക്യപ്പെടുന്ന അനുഭവമാണ് പാപ്പാ ഫ്രാന്‍സിസ് ലോകത്തിനു പകര്‍ന്നു നല്കുന്നത്. മോയന്‍സ് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

4. സാമൂഹ്യമാധ്യമങ്ങളിലൂടെയും
അരൂപിയില്‍ ഒന്നാകാം

2020-ലെ പെന്തക്കൂസ്തയുടെ ജാഗരാനുഷ്ഠാനം സാമൂഹ്യശ്രൃംഖലകളിലൂടെ കണ്ണിചേരുന്ന വിവിധ രാജ്യങ്ങളിലെ ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നു:
International chanel CHARIS (Language English):
Youtube: https://www.youtube.com/channel/UCCMdhi9sRVPgjhHfV9H98GAFacebook: https://www.facebook.com/charisoffice/
കൂടാതെ താഴെപ്പറയുന്ന ലിങ്കുകള്‍ അതാതു ഭാഷയിലുള്ള പരിഭാഷയോടെ കണ്ണിചേരാം:
Chanel in Frech: https://www.youtube.com/watch?v=T0mrPqnthhg
Chanel in Spanish: https://www.youtube.com/watch?v=Yn_4-NXVWZE
Chanel in Arab: TV cattolica NOURSAT https://noursat.tv/tv/noursat/live
Chanel in Italian: TV 2000
Chanel in Polishì: Youtube: https://youtu.be/HzemsNkG28s
Facebook https://www.facebook.com/mezczyzni/live/
Chanel in Portughese:
Youtube: https://www.youtube.com/channel/UC6V9mqiVuzd-v3ozUfCtZFA
Facebook: https://www.facebook.com/cancaonova/
 

29 May 2020, 07:51