പാപ്പാ ഫ്രാന്‍സിസിനൊപ്പം #നമുക്കുപ്രാര്‍ത്ഥിക്കാം
മാനവകുലത്തെ മഹാമാരിയില്‍നിന്നും വിമുക്തമാക്കുന്നതിന് പാപ്പാ ഫ്രാന്‍സിസിനോടൊപ്പം #നമുക്കുപ്രാര്‍ത്ഥിക്കാം എന്ന സന്ദേശം വത്തിക്കാന്‍ സാമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്തു:
“മെയ് 30-Ɔο തിയതി ശനിയാഴ്ച പ്രാദേശികസമയം വൈകുന്നേരം 5.30-ന്, ഇന്ത്യയിലെ സമയം രാത്രി 9 മണിക്കാണ് വത്തിക്കാന്‍ തോട്ടത്തിലെ ലൂര്‍ദ്ദുനാഥയുടെ ഗ്രോട്ടോയില്‍ ജപമാല ചൊല്ലിക്കൊണ്ട് മഹാമാരിയില്‍നിന്നും ലോകത്തെ രക്ഷിക്കുന്നതിനുവേണ്ടി പാപ്പാ കന്യകാനാഥയുടെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുവാന്‍ പോകുന്നത്. തത്സമയ സംപ്രേഷണത്തിലൂടെ കണ്ണിചേര്‍ന്ന് പാപ്പായുടെ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ സകലരെയും ക്ഷണിക്കുന്നു.”
#നമുക്കുപ്രാര്‍ത്ഥിക്കാം
"ഇവര്‍ ഏകമനസ്സോടെ യേശുവിന്‍റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവിടുത്തെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു."
- അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 1, 14.
translation : fr william nellikkal