വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മശതാബ്ദി
- ഫാദര്‍ വില്യം നെല്ലിക്കല്‍
വിശുദ്ധന്‍റെ ഭൗതികശേഷിപ്പുകളുടെ
ചെറിയ അള്‍ത്താരയില്‍ ദിവ്യബലി
പ്രാദേശിക സമയം രാവിലെ 7 മണിക്ക്, ഇന്ത്യയിലെ സമയം, രാവിലെ 10.30-ന് പത്രോസ്ലീഹായുടെ ബസിലിക്കയിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഭൗതികശേഷിപ്പുകളുടെ ചെറിയ അള്‍ത്താരയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിക്കും. ദിവ്യബലി തത്സമയം മാധ്യമ ശ്രൃംഖലകളിലൂടെ ലോകത്തിന് ലഭ്യമാക്കും.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍റെ
ജീവിതത്തിലെ നാഴികക്കല്ലുകള്‍
1920 പോളണ്ടിലെ വാഡോവിച്ചില്‍ കരോള്‍ വോയ്ത്തീവ ജനിച്ചു.
1978 ക്രാക്കോ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന
കര്‍ദ്ദിനാള്‍ കരോള്‍ വോയിത്തീവ ആഗോള സഭാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
2005 ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കാലംചെയ്തു.
2014 പാപ്പാ ഫ്രാന്‍സിസ് മുന്‍ഗാമിയെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തി.
2020 വിശുദ്ധന്‍റെ ജന്മശതാബ്ദി.