തിരയുക

Vatican News
China environment world earth day China environment world earth day  (ANSA)

ആഗോള ഭൂമിദിനത്തിന് അന്‍പതുവയസ്സ്

ഐക്യരാഷ്ട്ര സംഘടന തുടക്കമിട്ട “ഭൂമിദിന”ത്തിന് ഏപ്രില്‍ 22-Ɔο തിയതി ബുധനാഴ്ച 50 വയസ്സു തികഞ്ഞു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പൊതുഭവനമായ ഭൂമി സംരക്ഷിക്കാം
ഭൂമിദിനം ആചരിക്കുന്ന ഇന്ന് ലോകത്തെ അധികം രാജ്യങ്ങളും ഒരു മഹാമാരിയുടെ പിടിയില്‍ ആഴ്ചകളും മാസങ്ങളും നീളുന്ന പൂട്ടിയടച്ച അവസ്ഥയിലാണെന്ന് (Lock down) യുണിസെഫിന്‍റെ പ്രസ്താവന നിരീക്ഷിച്ചു. ഭൂമിയോടു മനുഷ്യര്‍ കാട്ടിയിട്ടുള്ള ക്രൂരതയുടെ ഫലമായി ഉയര്‍ന്നിട്ടുള്ള കാലാവസ്ഥ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയും യുവതലമുറയെയുമാണ്. കാരണം അവര്‍ക്ക് പാര്‍ക്കേണ്ട ഇടമാണ് മുന്‍തലമുറയുടെ അനാസ്ഥയും അശ്രദ്ധയും മൂലം താറുമാറായിരിക്കുന്നത്. കോവിഡ് 19 പോലുള്ള നവമായ ഭീഷണകളും കെടുതികളും നേരിടേണ്ടി വരുന്നതും പരിസ്ഥിതിയോടു നാം കാണിക്കുന്ന അവജ്ഞയാണെന്ന് ഏപ്രില്‍ 21-Ɔο തിയതി ബുധനാഴ്ച യുണിസെഫിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തുനിന്നും ഇറക്കിയ പ്രസ്തവന ചൂണ്ടിക്കാട്ടി.

ഭാവിതലമുറയെക്കുറിച്ചു ചിന്തയുള്ളവരാകാം
ഭാവി തലമുറയ്ക്ക് വാസയോഗ്യമായ ഒരു പരിസ്ഥിതിയും അതിലെ ശുദ്ധവായുവും സംരക്ഷിക്കേണ്ട ചുമതല ഇന്നത്തെ തലമുറയ്ക്കുണ്ട് എന്ന സത്യം ഭൂമിദിനത്തിലും, ലോകം കൊറോണയുടെ ഭീതിയില്‍ ആകുലപ്പെട്ടുനില്ക്കുമ്പോഴും നാം അനുസ്മരിക്കേണ്ടതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ ഉയര്‍ന്നിരിക്കുന്ന നവമായ വെല്ലുവിളികളോട് വ്യക്തികള്‍ ചെറിയ പാരിസ്ഥിതിക സല്‍പ്രവൃത്തികളിലൂടെ പ്രതികരിക്കാമെന്നു തീരുമാനിച്ചാല്‍, പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനും, അത് കൂടുതല്‍ വാസയോഗ്യമാക്കുവാനും സാധിക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി.
 

22 April 2020, 14:32