തിരയുക

Vatican News
ശ്രീ ലങ്കയിൽ 2019 ഏപ്രിൽ 21, ഉയിർപ്പു ഞായാറാഴ്ച ഭീകരാക്രമണത്തിനിരകളായവർക്കു വേണ്ടി പ്രാർത്ഥിക്കുന്ന വിശ്വാസികൾ, ഒരു പഴയ ചിത്രം ശ്രീ ലങ്കയിൽ 2019 ഏപ്രിൽ 21, ഉയിർപ്പു ഞായാറാഴ്ച ഭീകരാക്രമണത്തിനിരകളായവർക്കു വേണ്ടി പ്രാർത്ഥിക്കുന്ന വിശ്വാസികൾ, ഒരു പഴയ ചിത്രം  (AFP or licensors)

ശ്രീലങ്കയിലെ സഭ ഭീകരാക്രമണത്തിനിരകളായവരെ അനുസ്മരിക്കുന്നു!

പ്രാദേശിക കത്തോലിക്കാ സഭ, ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവരെ അനുസ്മരിക്കുന്നതിന് ദുരന്ത വാർഷിക ദിനമായ ചൊവാഴ്ച (21/04/20202) 2 മിനിറ്റ് മൗനമാചരിക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

2019 ഏപ്രിൽ 21-ന്, ഉയിർപ്പു ഞായറാഴ്ച ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവരെ അനുസ്മരിക്കുന്നതിന് പ്രസ്തുത ദുരന്ത വാർഷിക ദിനമായ ചൊവാഴ്ച (21/04/20202) പ്രാദേശിക കത്തോലിക്കാ സഭ 2 മിനിറ്റ് മൗനമാചരിക്കുകയും ദേവാലയമണികൾ മുഴക്കുകയും ചെയ്യും. 

കൊളൊമ്പൊ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്താണ് ഈ മൗനാചരണത്തിന് വിശ്വാസികളെ ക്ഷണിച്ചത്.

രാവിലെ, പ്രാദേശികസമയം 8.45-ന് മൗനാചരണം ആരംഭിക്കുകയും ഒരു വിളക്കൊ മെഴുകുതിരിയൊ ഭവനങ്ങളിൽ കൊളുത്തുകയും ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഭീകരാക്രമണത്തിനിരകളായവർക്കുവേണ്ടിയുള്ള അനുസ്മരണച്ചടങ്ങുകളിൽ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുചേരാമെന്നും കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് അറിയിച്ചു.

2019 ഏപ്രിൽ 21-ന്, ഉയിർപ്പു ഞായറാഴ്ച 2 കത്തോലിക്കാ ദേവാലയങ്ങളിലും 1 എവഞ്ചേലിക്കൽ ദേവാലയത്തിലും 3 ആഡംബര ഹോട്ടലുകളിലുമായുണ്ടായ മുസ്ലിംഭീകരാക്രണങ്ങളിൽ 31 വിദേശികളുൾപ്പടെ 279 പേർ മരിക്കുകയും എതാണ്ട് 500 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. 

 

18 April 2020, 14:47