തിരയുക

ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ... ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ... 

ഇന്ത്യയിലെ മെത്രാന്മാർ ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമണങ്ങളെ ശിക്ഷിക്കുന്ന നിയമത്തെ സ്വാഗതം ചെയ്തു

കഴിഞ്ഞ ഏപ്രിൽ 22 ന് വരുത്തിയ നിയമ ഭേദഗതി വഴി ഇന്ത്യയിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ നടത്തുന്ന ഭീഷണിയോ അക്രമണമോ ശിക്ഷാർഹമാണ്. ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കി ജയിൽ ശിക്ഷയോ വൻതുകയുടെ പിഴയോ ചുമത്താൻ നിയമ ഭേദഗതി ശുപാർശ ചെയ്യുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കൊറോണാ വൈറസിനെതിരായ പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ഡോക്ടർമാരേയും നഴ്സ്മാരേയും സംരക്ഷിക്കാനുള്ള നീക്കമാണിത്. ആരോഗ്യ പ്രവർത്തകരെ അക്രമിച്ചാൽ ഏറ്റവും കൂടുതൽ ഏഴ് വർഷത്തെ തടവോ 50000 ഇന്ത്യൻ രൂപ വരേയോ പിഴയീടാക്കുന്ന കുറ്റകൃത്യമായാണ് ഈ നിയമ ഭേദഗതിയിൽരേഖപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ വസ്തുവകകൾക്കും സംരക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.

ഭാരതീയ മെത്രാൻ സമിതിയുടെ (CBCl) ആരോഗ്യ കമ്മീഷന്‍റെ തലവനായ മോൺ. പ്രകാശ് മല്ലവരപ്പു ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഈ പ്രയാസമേറിയ സാഹചര്യത്തിൽ, ഈ നിയമ ഭേദഗതി അത്യാവശ്യമായിരുന്നുവെന്നും, ചില സംസ്ഥാനങ്ങളിൽ മറ്റുള്ളവരെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തുന്ന ഡോക്ടർമാക്കെതിരെയുള്ള അക്രമണങ്ങൾ നടക്കുന്നുണ്ടെന്നും, അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം യൂകാ ന്യൂസിനോടു പറഞ്ഞു.  

കൊറോണാ വൈറസിനെതിരായി പോരാടുന്ന യോദ്ധാക്കളായ അവർ  ഈ അടിയന്തരഘട്ടത്തിൽ  അവരുടേയും അവരുടെ കുടുംബത്തിന്‍റെയും ജീവിതം അപകടപ്പെടുത്തുന്ന മാലാഖമാരേപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ബാംഗളൂറിലെ സെന്‍റ്. ജോൺസ് ആരോഗ്യ ശാസ്ത്ര ദേശീയ അക്കാഡമിയുടെ ഡയറക്ടറായ ഫാ.പോൾ പാറത്താഴം, പുതിയ നിയമം സാഹചര്യത്തിന് ചേർന്നതാണെന്നും ആരോഗ്യ പ്രവർത്തകർ വലിയ മാനസീക ശാരീരീക സംഘർഷത്തിലൂടെ കടന്നു പോകുന്ന സമയത്ത് അവരുടെ ജോലിയിൽ വിട്ടുവീഴ്ച്ചവരാതിരിക്കാൻ ഈ ഭേദഗതിനിയമം ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടു.

ഡോക്ടർമാർക്കും നേഴ്സുമാർക്കും നേരെയുള്ള അക്രമണങ്ങൾ കഴിഞ്ഞയാഴ്ച്ചകളിൽ വർദ്ധിച്ചിരുന്നു. ഇതിനെതിരെ അവർ പ്രതിഷേധസമരം നടത്തുമെന്ന് വരെ മുന്നറിയിപ്പു നൽകിയിരുന്നു. ഏപ്രിൽ മാസത്തിന്‍റെതുടക്കത്തിലാണ് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ആദ്യ ആക്രമണം നടന്നത്. എന്നാൽ പിന്നീട് ഗുജറാത്തിലും, കർണ്ണാടകയിലും, ഉത്തർപ്രദേശിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 April 2020, 14:57