സാമ്പത്തിക പ്രതിസന്ധിയിലും ജോലിക്കാരെ പിരിച്ചു വിടാതെ ഐവറി കോസ്റ്റ് മെത്രാൻ സമിതി
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കോവിഡ് അടിയന്തരാവസ്ഥ, ലോകത്തിൽ ലക്ഷണക്കണക്കിന് ആളുകളുടെ തൊഴിലും വേതനവും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ, കിഴക്കൻ ആഫ്രിക്കാ പ്രാദേശീക മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ ഇഗ്‌നേഷ്യസ് കയിഗാമാ സർക്കാർ ജോലിക്കാരുടെ വേതനം നൽകാൻ ഉപാധികൾ കണ്ടെത്താൻസർക്കാരുകളോടു ആവശ്യപ്പെട്ടു.
മാർച്ച് 17ന് ഐവറി കോസ്റ്റിലെ കത്തോലിക്കാ വിദ്യാലയങ്ങളും, യൂണിവേഴ്സിറ്റികളുംഅടച്ചത് ലോലമായ പ്രാദേശീക സഭാ സാമ്പത്തിക അവസ്ഥയ്ക്കേറ്റ പ്രഹരമായിരുന്നു. മെത്രാന്മാർ, അടച്ചുപൂട്ടൽ ഒഴിവാക്കാനും വേതനം നിറുത്തലാക്കാതിരിക്കാനും പരിശ്രമിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ സെക്രട്ടറിയേറ്റിന് അയച്ച കത്തിൽ ജോലികളും,ജോലിക്കാരുടെ ശമ്പളവും നിലനിറുത്താനും സാമ്പത്തീക പ്രതിസന്ധിയുണ്ടായാൽ ചർച്ചകളിലൂടെ പ്രതിഫലം നൽകാനുള്ള വഴികൾ കണ്ടെത്താനും ആവശ്യപ്പെട്ടു.
വിദ്യാലയങ്ങളടെ അടവിൽ നേരത്തെയുള്ള കുടിശ്ശികകൾ തീർക്കാനും ആവശ്യപ്പെട്ട അവർ കതോലിക്കാ അദ്ധ്യാപകരോടു ധാരണയും ത്യാഗ മനോഭാവവും ആവശ്യപ്പെട്ട് പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു. കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം 2018-19ലെയും 2019-20 ലെയും സർക്കാർ സബ്സിഡികളുടെ കുടിശ്ശികയും, കടുംബങ്ങൾ ഇനിയും അടക്കാത്ത കുട്ടികളുടെ ഫീസാണെന്നും ഇപ്പോൾ അതെങ്ങനെ വീണ്ടെടുക്കാൻ പറ്റുമെന്നറിയില്ലെന്നും കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സെക്രട്ടറി ഫാ. ജീൻ ലുക്ക്ൻട്രെമാൻ അറിയിച്ചു. ഇക്കാര്യം സർക്കാരിനെ കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജോലി നഷ്ടപെടുത്തിയതും ശമ്പളം കുറച്ചതും മൂലം വന്ന രാജ്യത്തിന്‍റെമുഴുവൻ സാമ്പത്തിക നിലയെ കുറിച്ചും, രോഗവ്യാപനത്തിനെതിരെ അധികാരികൾ ഏർപ്പെടുത്തടുത്തിയ നിയന്ത്രണങ്ങൾ മൂലം വന്ന രാജ്യത്തിന്‍റെ മുഴുവൻ സാമ്പത്തീകനിലയെ കുറിച്ചും ഐവറി കോസ്റ്റലിലെ മെത്രാൻമാർ ആകുലരാണെന്നും, അതിനാൽ ക്രിസ്ത്യാനികളോടു പ്രത്യേകം നടത്തിയ അഭ്യർത്ഥനയിൽ ഐക്യത്തിനും പ്രാർത്ഥനയിൽ മഹാമാരിയുടെ അന്ത്യത്തിനായും ഒന്നിക്കാൻ അഭ്യർത്ഥിച്ചു.