തിരയുക

Vatican News
VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE  (AFP or licensors)

"സമാധാനമുള്ള ഹൃദയത്തിലും വലുതല്ല സമ്പത്ത്..."

പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ‘ട്വിറ്റര്‍’ സന്ദേശം :

“ശാന്തശീലര്‍ ഭാഗ്യവാന്മാര്‍ അവര്‍ ഭൂമി അവകാശമാക്കും. ഭൂമി അവകാശമാക്കുകയെന്നാല്‍ കൂടെയുള്ള സഹോദരീസഹോദരന്മാരുടെയും രക്ഷ കൈവരിക്കുകയെന്നാണ്. സമാധാനമുള്ള ഹൃദയത്തെക്കാള്‍ വലുതല്ല സമ്പത്തും ഭൂമിയും. സഹോദരങ്ങളോടു രമ്യതപ്പെട്ടു ജീവിക്കുന്നതിലും മീതെ സുന്ദരമായ ഭൂമിയുണ്ടോ? അതിനാല്‍ സഹോദരങ്ങളുടെയും രക്ഷയാണ് നാം ഉന്നംവയ്ക്കേണ്ട ഭൂമി.” #പൊതുകൂടിക്കാഴ്ച

ബുധനാഴ്ചകളില്‍ വത്തിക്കാനില്‍ പതിവുള്ള പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയില്‍ ഫെബ്രുവരി 19–ന് പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്താശകലം.

translation : fr william nellikkal
 

03 March 2020, 19:01