തിരയുക

TURKEY GREEK ORTHODOX BARTHOLOMEW I TURKEY GREEK ORTHODOX BARTHOLOMEW I 

സഹാനുഭാവവുമായി പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ

മഹാമാരിയില്‍ വേദനിക്കുന്ന ഇറ്റാലിയന്‍ ജനതയ്ക്ക് കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് സാന്ത്വന സന്ദേശമയച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ ഫ്രാന്‍സിസിനും പ്രസിഡന്‍റ് മത്തരേലയ്ക്കും
പ്രതിസന്ധിയുടെ ഘട്ടത്തില്‍ ഇറ്റാലിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും, ത്യാഗമനഃസ്ഥിതിയോടെ അര്‍പ്പിതരായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും രോഗീപരിചാരകരെയും സന്നദ്ധസേവകരെയും അഭിനന്ദിച്ചുകൊണ്ടും, മാര്‍ച്ച് 22-Ɔο തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസിനും ഇറ്റാലിയന്‍ പ്രസിഡന്‍റ് സേര്‍ജൊ മത്തരേലയ്ക്കുമാണ് കോണ്‍സ്റ്റാന്‍റിനോപ്പിളില്‍നിന്നും പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ സാന്ത്വന സന്ദേശം അയച്ചത്.

കുടുംബങ്ങളുടെ ചാരത്ത് പ്രാര്‍ത്ഥനയോടെ
മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ചാരത്ത് പ്രാര്‍ത്ഥനയില്‍ താന്‍ സമീപസ്ഥനാണെന്നു പ്രസ്താവിക്കുന്ന പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ, മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, അവരുടെ ബന്ധുമിത്രാദികള്‍ക്കുവേണ്ടിയും ഈ തപസ്സുകാലത്ത് തുടര്‍ന്നും താന്‍ പ്രാര്‍ത്ഥിക്കുമെന്ന് ഉറപ്പുനല്കിക്കൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്.
 

24 March 2020, 10:29