തിരയുക

Vatican News
VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE  (AFP or licensors)

ആത്മനവീകരണത്തിനായി പാപ്പാ നല്കുന്ന നാലുചിന്തകള്‍

തപസ്സുകാല ധ്യാനവുമായി സാമൂഹ്യമാധ്യമ ശൃംഖലകളില്‍ പങ്കുവച്ചത്.

1. ചാരം പൂശിക്കൊണ്ടു നാം തപസ്സുകാലം ആരംഭിച്ചു. 
മനുഷ്യന്‍റെ ഭൗമിക ജീവിതാന്ത്യം പൂഴിയാണെന്ന് ഇത് അനുസ്മരിപ്പിക്കുന്നു. 
എന്നിട്ടും ഈ പൂഴിയെ ദൈവം സ്നേഹിക്കുന്നു!

2. ജീവിതം പൂഴിയെന്നും നിസ്സാരമെന്നും നിനച്ച് നാം അത് പാഴാക്കരുത്!
നെറ്റിത്തടത്തില്‍ പൂശിയ #ചാരം നാം ദൈവമക്കളാണെന്ന് അനുസ്മരിപ്പിന്നു.

3. ചാരം മനുഷ്യാസ്തിത്വത്തിന്‍റെ ദിശയെയാണ് സൂചിപ്പിക്കുന്നത് :
മണ്ണില്‍നിന്നും മെനഞ്ഞെടുത്ത നമ്മുടെ ജീവിതങ്ങള്‍ ദൈവിക ജീവനില്‍ പങ്കുചേരേണ്ടതാണ്. പൂഴിയാണെങ്കിലും ദൈവത്തിന്‍റെ കരങ്ങളില്‍  രൂപാന്തരപ്പെടുവാന്‍ 
അനുവദിക്കുകയാണെങ്കില്‍  അവിടുന്നു നമ്മെ  അത്ഭുതസൃഷ്ടികളാക്കി മാറ്റും.

4. തപസ്സുകാലം കൃപയുടെ സമയമാണ്. മനുഷ്യന്‍റെ പൂഴിയുടെ വിനീതാവസ്ഥയെ ദൈവം ഇഷ്ടപ്പെടുന്നു.  അവിടുന്നു സ്നേഹത്തോടെ നമ്മെ കടാക്ഷിക്കുകയും, നമ്മുടെ ജീവിതങ്ങളെ നവീകരിക്കുകയും ചെയ്യും.

വിഭൂതിത്തിരുനാളില്‍ റോമിലെ വിശുദ്ധ സബീനയുടെ ബസിലിക്കയില്‍  പാപ്പാ ഫ്രാന്‍സിസ്  ദിവ്യബലി അര്‍പ്പിച്ചശേഷം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ചിന്തകളാണിത്.

translation : fr william nellikkal

02 March 2020, 16:48