തിരയുക

Vatican News
Papa Francesco  e  cardinale Tagle Luis Antonio ഫയല്‍ ചിത്രം - കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ പാപ്പായ്ക്കൊപ്പം 

പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ

വത്തിക്കാനില്‍ സ്ഥാനമേറ്റതിനുശേഷം പാപ്പാ ഫ്രാന്‍സിസുമായുള്ള പ്രഥമ കൂടിക്കാഴ്ച.

-  ഫാദര്‍ വില്യം നെല്ലിക്കല്‍ 

വത്തിക്കാനില്‍ സ്ഥാനമേറ്റതില്‍പ്പിന്നെ
മാര്‍ച്ച് 20, വെള്ളിയാഴ്ച രാവിലെ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ പേപ്പല്‍ വസതിയിലെ ഓഫിസിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 12-ന് വത്തിക്കാനില്‍ സ്ഥാനമേറ്റതില്‍പ്പിന്നെ പാപ്പാ ഫ്രാന്‍സിസുമായുള്ള കര്‍ദ്ദിനാള്‍ താഗ്ലേയുടെ പ്രഥമ കൂടിക്കാഴ്ചയാണിത്. ഫിലിപ്പീന്‍സില്‍ മനിലയുടെ മെത്രാപ്പോലീത്തയായും സഭയുടെ ആഗോള ഉപവിപ്രസ്ഥാനം “കാരിത്താസി”ന്‍റെ (Caritas International) പ്രസിഡന്‍റായും പ്രവര്‍ത്തിക്കവെയാണ് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് സ്ഥാനത്തേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ താഗ്ലേയെ നിയോഗിച്ചത്.

കൂടിക്കാഴ്ചയ്ക്കെത്തിയ മറ്റു രണ്ടു കര്‍ദ്ദിനാളന്മാര്‍
സഭയുടെ ഏറെ പ്രധാനപ്പെട്ട മൂന്നു വകുപ്പുകളുടെ അദ്ധ്യക്ഷന്മാരുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് വെള്ളിയാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയത്. കര്‍ദ്ദിനാല്‍ താഗ്ലേയെ കൂടാതെ, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍, വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജുസേപ്പെ വേര്‍സാള്‍ഡി എന്നിവരുമായും പാപ്പാ നേര്‍ക്കാഴ്ച നടത്തി.
 

21 March 2020, 08:03