തിരയുക

“പ്രിയ ആമസോണിയ” പ്രബോധനത്തിന്‍റെ വീഡിയോ ഭാഷ്യം

“പ്രിയ ആമസോണിയ” (Querida Amazonia) എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ ഉള്ളടക്കത്തിലേയ്ക്ക് വീഡിയോ ദൃശ്യങ്ങളിലൂടെ (സമയം 1’ 20”).

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“പ്രിയ ആമസോണിയ” (Querida Amazonia) ഒരു വീഡിയോഭാഷ്യം
ഫെബ്രുവരി 12 -Ɔο തിയതി ബുധനാഴ്ച ആമസോണ്‍ സിനഡിന്‍റെ തീര്‍പ്പുകളെ സംബന്ധിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം, “പ്രിയ ആമസോണിയ” (Querida Amazonia) പ്രകാശനംചെയ്ത വാര്‍ത്താ സമ്മേളനത്തില്‍, പ്രബോധനത്തെ ഹ്രസ്വമായി ചിത്രീകരിക്കുന്ന വീഡിയോയും പുറത്തുവന്നു. എല്ലാമാസവും പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗങ്ങളുടെ വീഡിയോ സന്ദേശം ഒരുക്കുന്ന അര്‍ജന്‍റീനിയന്‍ മാധ്യമ കമ്പനി, “ലാ മാക്കി” (La Macchi) വത്തിക്കാന്‍ മാധ്യമ വിഭാഗത്തോടു (Vatican Media) ചേര്‍ന്നാണ് ആമസോണ്‍ പ്രവിശ്യയെ പിന്‍തുണയ്ക്കുന്ന വീഡിയോ പുറത്തുകൊണ്ടുവന്നത്.

വീഡിയോ ദൃശ്യങ്ങളിലെ അടിക്കുറിപ്പുകള്‍
പരിഭാഷപ്പെടുത്തിയത് :

1. പാപ്പാ ഫ്രാന്‍സിസിന്‍റെ പാരിസ്ഥിതിക പ്രബോധനം "അങ്ങേയ്ക്കു സ്തുതി"യുടെ (Laudato Si’) അഞ്ചാം വാര്‍ഷിക നാളാണിത്  എന്ന  സൂചനയോടെയാണ്ആ മസോണിന്‍റെ പരിസ്ഥിതിയെ സംബന്ധിക്കുന്ന  “പ്രിയ ആമസോണ്‍” എന്ന പ്രബോധനത്തിന്‍റെ വീഡിയോ പതിപ്പ്  ഇംഗ്ലിഷില്‍ അടിക്കുറിപ്പോടെ ആരംഭിക്കുന്നത്.

2. ആമസോണിയന്‍ പ്രവിശ്യയുടെയും അവിടത്തെ ജനതകളുടെയും 4 വലിയ സ്വപ്നങ്ങളാണ് നാല് അദ്ധ്യായങ്ങളുള്ള പാപ്പായുടെ പ്രബോധനത്തിന്‍റെ ഉള്ളടക്കം.

3. ഈ നാലു സ്വപ്നങ്ങള്‍ -  സാമൂഹികം, സാംസ്ക്കാരികം, പാരിസ്ഥിതികം, അജപാലനപരം എന്നിവയാണ്.

4. ഒന്‍പതു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആമസോണ്‍ പ്രവിശേയിലെ ജനങ്ങളെ ഏകോപിക്കുന്ന ഒരു സമഗ്രവികസനത്തിന്‍റെ വീക്ഷണമാണ് പാപ്പാ ഫ്രാന്‍സിസ് പ്രബോധനത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

5. അങ്ങനെ അവരുടെ ജീവിതങ്ങളെ ഏകോപിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യാമെന്ന്  പ്രബോധനത്തിലൂടെ പാപ്പാ  സമര്‍ത്ഥിക്കുന്നു.

6. ഉത്തരവാദിത്വത്തോടെ പ്രകൃതിയെ സംരക്ഷിക്കണമെന്ന് പാപ്പാ ഇതില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്.

7. എങ്കിലേ വരുംതലമുറയ്ക്ക് ആമസോണിന്‍റെ ഉപായസാധ്യതകളും പ്രകൃതി സമ്പത്തുക്കളും ഉപകാരപ്പെടുകയുള്ളൂ.

8. ജനകീയ ഭക്തി പ്രകടനങ്ങളിലൂടെയും ആമസോണിയന്‍ ജനതയുടെ വിശ്വാസത്തെ ബലപ്പെടുത്തണമെന്ന് പാപ്പാ ആഹ്വാനംചെയ്യുന്നു.

9. തദ്ദേശീയ സംസ്കാരത്തില്‍നിന്നും ജനങ്ങളില്‍നിന്നും ഒത്തിരി പഠിക്കുവാനുണ്ടെന്നും പ്രബോധനം ചൂണ്ടിക്കാണിക്കുന്നു.

10. അവരുടെ സംവേദനശക്തിയും, ജീവിതരീതിയും അദ്ധ്വാനവും ശ്രദ്ധേയമാണ്.

11. തദ്ദേശജനതകള്‍ എവിടെയായാലും അവരെ ശ്രവിക്കുകയും ആശ്ലേഷിക്കുകയും വേണമെന്നും പാപ്പാ ആഹ്വാനംചെയ്യുന്നു.

12. ഇത് നവസുവിശേഷവത്ക്കരണത്തിന്‍റെ പാത തുറന്നുതരും.

13. ആമസോണ്‍ കീഴടക്കാനുള്ളതല്ല, അതിന്‍റെ തനിമ നശിപ്പിക്കാനുള്ളതുമല്ല.

14. ഈ എളിയ ജനതകളെ പിന്‍തുണയ്ക്കുവാനും അവരുടെ അതിര്‍ത്തികളെ സംരക്ഷിക്കുവാനും എല്ലാവര്‍ക്കും കടപ്പാടുണ്ടെന്ന് പ്രബോധനം ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നു.

15. അനീതിക്കുമുന്ന‍ില്‍ യേശുവിനെപ്പോലെ എളിയവര്‍ക്കുവേണ്ടി സംവാദത്തിന്‍റെ വഴികളിലൂടെ ശബ്ദമുയര്‍ത്തേണ്ട ഉത്തരവാദിത്തം സഭയ്ക്കുണ്ട്.

16. ദൈവം ആവശ്യപ്പെടുന്ന വിധത്തില്‍ പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ വിളിക്കപ്പെട്ടവരാണു നമ്മള്‍ എല്ലാവരും.

17. ആമസോണിനെ പുനരാവിഷ്ക്കരിക്കുവാനും, അതിന്  ജീവന്‍ നല്കുവാനും നവമായ പാതകള്‍ തുറക്കാം.

18. അവിടത്തെ സാധാരണക്കാരും പാവങ്ങളുമായവരെ ഇന്നിന്‍റെ തിന്മകളില്‍നിന്നും ബന്ധനത്തില്‍നിന്നും സ്വതന്ത്രരാക്കാം.

19. പാപ്പാ ഫ്രാന്‍സിസ് ആമസോണ്‍ സിനഡിനുശേഷം പ്രബോധിപ്പിക്കുന്ന
"കരിദാ ആമസോണ്‍" (Querida Amazonia)  "പ്രിയ ആമസോണ്‍" എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ കാതലായ സന്ദേശമാണിത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 February 2020, 18:45