തിരയുക

BRAZIL-AMAZON/DOLPHINS BRAZIL-AMAZON/DOLPHINS 

ആമസോണിനായി പോരാടുമെന്ന് പാപ്പാ ഫ്രാന്‍സിസ്

“പ്രിയ ആമോസോണ്‍” (QueridaAmazonia) പുതിയ അപ്പസ്തോലിക പ്രബോധനത്തെക്കുറിച്ച് സാമൂഹ്യശ്രൃംഖലാസന്ദേശം.

ഫെബ്രുവരി 12-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത രണ്ടാമത്തെ സാമൂഹ്യശ്രൃംഖല സന്ദേശമാണിത്. താന്‍ പ്രബോധിപ്പിച്ച ആമസോണ്‍ തദ്ദേശീയ ജനതകളെ സംബന്ധിച്ച അപ്പസ്തോലിക പ്രബോധനം, “കെരിദാ ആമസോണിയ”യില്‍നിന്നും അടര്‍ത്തിയെടുത്ത (QueridaAmazonia) സന്ദേശമാണിത്.

“പാവങ്ങളും, തദ്ദേശീയരും, നമ്മുടെ എളിയ സഹോദരീ സഹോദരന്മാരുമായവരുടെ അന്തസ്സു മാനിക്കുന്നതും, അവരുടെ ശബ്ദം കേള്‍ക്കുന്നതുമായ ഒരു ആമസോണ്‍ പ്രവിശ്യയ്ക്കായി പോരാടണമെന്നാണ് എന്‍റെ സ്വപ്നം.” #പ്രിയ ആമസോണ്‍

I dream of an Amazon region that fights for the rights of the poor, the original peoples and the least of our brothers and sisters, where their voices can be heard and their dignity advanced. #QueridaAmazonia

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.


translation : fr william nellikkal 
 

12 February 2020, 16:25