ദാരിദ്ര്യാരൂപിയില്‍ സ്നേഹമുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്
ഫെബ്രുവരി 5-Ɔο തിയതി ബുധനാഴ്ച #പൊതുകൂടിക്കാഴ്ച എന്ന സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം
പ്രതിവാര പൊതുകൂടിക്കാഴ്ചയിലെ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത സന്ദേശമാണിത് :
“സത്താപരമായ ഒരു ദാരിദ്ര്യാരൂപി ക്രൈസ്തവര്‍ ഉള്‍ക്കൊള്ളണം. ഈ ലോകത്തിന്‍റെ സമ്പന്നതയില്‍നിന്ന് അകന്നു ജീവിക്കുന്ന യഥാര്‍ത്ഥമായ അരൂപിയാണിത്. ജീവിതം സ്നേഹത്തില്‍ സ്വതന്ത്രമായി സമര്‍പ്പിക്കാന്‍ ഈ ദാരിദ്ര്യാരൂപി നമ്മെ സഹായിക്കും.” #പൊതുകൂടിക്കാഴ്ച
There is a poverty that we must accept, that of our own being, and a poverty that we must seek instead - a concrete one - from the things of this world, in order to be free and to be able to love. #GeneralAudience #Beatitudes
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
translation : fr william nellikkal
05 February 2020, 17:21