തിരയുക

 CATHOLIC RELIEF SERVICES ന്‍റെ  Rice Bowl സംരംഭം. CATHOLIC RELIEF SERVICES ന്‍റെ Rice Bowl സംരംഭം. 

ദുരിതാശ്വാസത്തിനായുള്ള കത്തോലിക്കാ സഭയുടെ സേവന സംഘടന നോമ്പുകാല പ്രചാരണം ആരംഭിക്കുന്നു.

ലോക പട്ടിണിയുടെ വെല്ലുവിളിയെയും ആഗോള മാനവകുടുംബത്തിന്‍റെ ആവശ്യങ്ങളോടു പ്രതികരിക്കാനുള്ള ഓരോ വ്യക്തിയുടെ ഉത്തരവാദിത്വത്തെയും കുറിച്ച് ചിന്തിപ്പിക്കുക എന്നതാണ് Rice Bowl എന്ന് വിളിക്കപ്പെടുന്ന ഈ സംരംഭത്തിന്‍റെ ലക്ഷ്യം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിരുന്നാളായ ഈസ്റ്റർ ഞായറാഴ്ചയ്ക്ക് മുന്നോടിയായി നോമ്പുകാലം ആചരിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളും പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നീ സദ്പ്രവര്‍ത്തികളില്‍ പങ്കുകാരാകും. ലോകത്തില്‍ നിലനില്‍ക്കുന്ന വിശപ്പിന്‍റെയും പോഷകാഹാരക്കുറവിനെയുംക്കുറിച്ച് ഒരു കുടുംബമായി ഒത്തുചേര്‍ന്ന് ചിന്തിക്കാനും, സുവിശേഷം നമ്മെ ക്ഷണിക്കുന്നതുപോലെ കഷ്ടപ്പെടുന്നവരോടു ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനും ജനങ്ങളെ

ദുരിതാശ്വാസ സേവനങ്ങൾക്കായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സഭയുടെ ഈ സംഘടന ക്ഷണിക്കുന്നു. നോമ്പുകാലത്തെ ഈ വാർ‌ഷിക സംഘടിത പ്രവര്‍ത്തനത്തെ പിന്തുണയ്‌ക്കുന്നവർക്ക് ലളിതമായ ഒരു കാർഡ്ബോർഡ് ബോക്സ് ലഭിക്കും.  അത് നോമ്പുകാലത്തിലെ ദാനധര്‍മ്മം ശേഖരിക്കുന്നതിന് ഉപയോഗിക്കപ്പെടും. ഈസ്റ്റര്‍ തയ്യാറെടുപ്പിന്‍റെ ഭാഗമായി നാല്‍പത് ദിവസ നോമ്പാചരണത്തിനായി കുടുംബങ്ങളെയൊരുക്കുന്ന വിചിന്തനങ്ങളും, പ്രവർത്തനങ്ങളുമുള്ള ഒരു കലണ്ടറും നല്‍കപ്പെടും.

“റൈസ് ബൗൾ” വഴി ലഭിക്കുന്ന സംഭാവനകൾ ഓരോ വർഷവും 45 ഓളം രാജ്യങ്ങളിലും പ്രാദേശിക രൂപതകളിലും പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.  1975ൽ ഇതാരംഭിച്ചതിനുശേഷം, നോമ്പുകാലത്തിലെ ഈ സംഘടിത പ്രവര്‍ത്തനത്തിലൂടെ ഏകദേശം 300 ദശലക്ഷം ഡോളറുകളാണ് ഇതുവരെ സമാഹരിക്കപ്പെട്ടിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 February 2020, 15:40