പോളണ്ടിൽ മാർപ്പാപ്പയ്ക്കു വേണ്ടി പ്രാർത്ഥനാ പ്രചാരണം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ലെഡ്നിക്കാ നദിക്കരയിൽ എല്ലാ വർഷവും പ്രാർത്ഥനയ്ക്കായി ഒരുമിക്കുന്ന ഈ സമൂഹവും ലോംസ രൂപതയുടെ അജപാലന വിഭാഗവും ചേർന്നാണ് എല്ലാവരേയും ഈ പ്രാർത്ഥനയ്ക്കായി ക്ഷണിക്കുന്നത്. ഫ്രാൻസിസ് പാപ്പാ സഭാശ്രേഷ്ടനായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ വാർഷികത്തിന് മുമ്പ് വരുന്ന ഞായറാഴ്ചയായ മാർച്ച് 8 നാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. മാർപ്പാപ്പായുടെ ബുദ്ധിമുട്ടുകളിൽ പ്രാർത്ഥനയിലൂടെ അദ്ദേഹത്തോടൊപ്പമായിരിക്കാനും, പാപ്പായ്ക്ക് വേണ്ടി പ്രാർത്ഥിക്കാനുമായുള്ള ഈ സംരംഭത്തെ കുറിച്ച് പോളണ്ടിലെ മെത്രാൻ സമിതിയുടെ സെക്രട്ടറിയായ ആർത്തൂർ മിസിൻസ്കി തന്‍റെ സന്തോഷം അറിയിച്ചു.
“എല്ലാവർക്കുമായി ഒരാൾ, ഒരാൾക്കായി സകലരും” എന്ന ഈ സംരംഭത്തിന്‍റെ പ്രചാരകനായ റഫായേൽ ഓർസെകോവ്സ്കി, മാർപ്പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും, പാപ്പായുടെ പ്രബോധനങ്ങളെ പഠിക്കുകയും, സുവിശേഷ പ്രചാരണവും, ദൈവാരാധയുമാണ് ഇതിന്‍റെ ലക്ഷ്യമെന്നും തങ്ങളെ ഒരുമിപ്പിക്കുന്നത് യേശുവും സുവിശേഷവും പാപ്പയുമാണെന്നും വിശദീകരിച്ചു. യുവജനങ്ങളുമായി 3 വർഷം മുമ്പു് പോളണ്ടിലെ മെത്രാൻ സമിതി അദ്ധ്യക്ഷൻ സ്റ്റൻസിലാവ് ഗദേക്കി ആരംഭിച്ച ഈ സംരംഭം, യുവജനങ്ങളും പാപ്പയുമായുള്ള നൈസർഗ്ഗീകമായ ബന്ധത്തിന്‍റെ ഭാഗമായി മറ്റു രാജ്യങ്ങളിലേക്കും വളർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: