തിരയുക

Vatican News
പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റി പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റി 

ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ യഹൂദ-കത്തോലിക്ക പരിചിന്തനാദിനം

ജനുവരി 16 വ്യാഴാഴ്ച അഞ്ചു മണിക്ക് യഹൂദരും കത്തോലിരുമായുള്ള സംവാദത്തെ ആഴമാക്കി വികസിപ്പിക്കാനുദ്ദേശിച്ചു കൊണ്ടുള്ള സമ്മേളനം ലാറ്ററൻ യൂണിവേഴ്‌സിറ്റിയിലെ പോള്‍ ആറാമൻ ഹാളിൽ ആരംഭിക്കും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റോമിലെ യഹൂദ സമൂഹത്തിന്‍റെ മുഖ്യ റബ്ബി റാവ് റിക്കാർദോ ദി സേഞ്ഞിയും ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ പഴയ നിയമത്തിന്‍റെ പ്രൊഫസറായ ലൂക്കാ മത്സിങ്കിയും ബൈബിൾ ഭാഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടത്തും.  എക്യുമേനിസത്തിന്‍റെയും അന്തർമതസംവാദത്തിന്‍റെയും പ്രതിനിധിയായ മെത്രാൻ പാവുളോ  സെൽവസദാഗിയുടെ അഭിവാദനങ്ങളോടെയാണ് സമ്മേളനം ആരംഭിക്കുക. എക്യുമേനിസ, അന്തർമതസംവാദ കാര്യാലയ തലവൻ മോൺ. മാർക്കോ ജ്ഞാവിയായിരിക്കും സമ്മേളന സമാപന സന്ദേശം നൽകുന്നത്. യഹൂദ സംഗീത സംസ്ക്കാര പ്രചാരകരായ "പ്രോജക്ട് ഡവ്കാ" എന്ന 2004ൽ ആരംഭിച്ച ഗ്രൂപ്പ് സമ്മേളനത്തിന് ജീവൻ പകരും.

ഇതില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർ സമ്മേളനം ആരംഭിക്കുന്നതിന്‍റെ 24 മണിക്കൂറിന് മുമ്പ് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. വിലാസം: press.vatican. va/accreditamenti.

14 January 2020, 15:55