തിരയുക

B�atification des religieux en Algerie B�atification des religieux en Algerie 

വിശുദ്ധരുടെ കാര്യങ്ങളുമായി വത്തിക്കാന്‍റെ പുതിയ ഡിക്രി

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം ഡിസംബര്‍ 12-ന് പുതിയ ഡിക്രി പ്രസിദ്ധപ്പെടുത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. അത്ഭുത രോഗശാന്തി അംഗീകരിച്ചു
ധന്യയായ മരീയ ലൂയിജാ

വിശുദ്ധ കുരിശിന്‍റെ ആരാധികകളായ ഫ്രാന്‍സിസ്കന്‍ സഹോദരിമാരുടെ
സഭാസ്ഥാപകയായ ഇറ്റലിക്കാരി, ധന്യയായ മരീയ ലൂയിജായുടെ (1826-1886)
മാദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുരോഗശാന്തി പാപ്പാ ഫ്രാന്‍സിസ് അംഗീകരിക്കുകയുണ്ടായി.

2. രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയെന്ന് സ്ഥിരീകരിച്ചു
a. ദൈവദാസന്‍ ആഞ്ചലോ മരീന അല്‍വാരസും കൂട്ടുകാരും
സ്പെയിനില്‍ 1936-ലെ അഭ്യന്തര കലാപകാലത്ത് കൊല്ലപ്പെട്ട ദൈവദാസന്‍
ആഞ്ചലോ മരീന അല്‍വാരസിന്‍റെയും അദ്ദേഹത്തിന്‍റെ 19 അനുചരന്മാരുടെയും
മരണം വിശ്വാസത്തെ പ്രതിയാണെന്ന് ഡിക്രി സ്ഥിരപ്പെടുത്തി.

b. ജൊവാന്നി ഡോനിസും ഫ്രുത്തൂസോ പേരെസും
സ്പെയിനില്‍ 1936-ലെ‍ ആഭ്യന്തര യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച
വചനപ്രഘോഷകരുടെ ഡൊമിനിക്കന്‍ സഭാംഗങ്ങളായ ദൈവദാസര്‍
ജൊവാന്നി അഗ്വീലാര്‍ ഡോനിസിന്‍റെയും  4 സഹോദരങ്ങളുടെയും,
ഡൊമിനിക്കന്‍ 3-Ɔο സഭാംഗം ദൈവദാസന്‍ ഫ്രുത്തൂസോ പേരെസ് മാര്‍ക്വെയുടെയും രക്തസാക്ഷിത്വം വിശ്വാസധീരതയെന്ന് അംഗീകരിച്ചു.

c. ഇസബേലാ സാഞ്ചസ് റൊമേരോ
സ്പാനിഷ് ആഭ്യന്തര വിപ്ലവകാലത്ത് 1937 ഫെബ്രുവരി 17-ന് ഹുവെസ്കാറില്‍ കൊല്ലപ്പെട്ട ഡൊമിനിക്കന്‍ സഭാംഗം, (വിശുദ്ധ യൗസേപ്പിതാവിന്‍റെ സ്വര്‍ഗ്ഗാരോപണത്തിന്‍റെ സഹോദരി)
ദൈവദാസി ഇസബെല്ല സാഞ്ചസ് റൊമേരോയുടെ രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയായിരുന്നെന്ന് സ്ഥിരീകരിച്ചു.

സ്പെയിനിലെ വിപ്ലവകാലത്ത് കൊല്ലപ്പെട്ട ഒട്ടനവധി വിശ്വാസികളുടെ കൂട്ടത്തിലേയ്ക്ക്
ഈ ഡിക്രിപ്രകാരം 26 പേരുടെ രക്തസാക്ഷിത്വംകൂടി വിശ്വാസത്തെ പ്രതിയെന്ന്
പാപ്പാ ഫ്രാന്‍സിസ് രേഖകള്‍ പരിശോധിച്ച് ഇതോടെ അംഗീകരിക്കുകയുണ്ടായി.

3. ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു
a. വിന്‍ചേന്‍സോ മരിയ മറേലി
ഇറ്റലി സ്വദേശിയും ഒത്രാന്തോയിലെ മെത്രാപ്പോലീത്തയുമായിരുന്ന
ദൈവദാസന്‍ വിന്‍ചേന്‍സോ  മരിയ  മറേലി (1741-1812).

b. കാര്‍ളോ ആഞ്ചെലോ സൊന്‍സീനി
ഇറ്റലി സ്വദേശിയും വിശുദ്ധ യൗസേപ്പിതാവിന്‍റെ സഹോദരിമാരുടെ
സഭാസ്ഥാപകനുമായ രൂപത വൈദികന്‍, ദൈവദാസന്‍
കാര്‍ളോ ആഞ്ചെലോ സൊന്‍സീനി (1878-1957).

c. മൊന്തേരോ ദി അഗ്വിയാര്‍
പോര്‍ച്ചുഗല്‍ സ്വദേശിയും, രൂപത വൈദികനുമായ ദൈവദാസന്‍
മൊന്തേരോ ദി അഗ്വിയാര്‍ (1887-1956).

d. ജൂലിയോ ഫാചിബേനി
ഇറ്റലിയില്‍ ഫ്ലോറന്‍സുകാരനായ രൂപതാവൈദികന്‍,
ദൈവദാസന്‍ ജൂലിയോ ഫാചിബേനി (1884-1958).

e. തൊമാസോ സ്വാരസ് ഫെര്‍ണാണ്ടസ്
സ്പെയിന്‍ സ്വദേശിയും അഗസ്തീനിയന്‍ സഭാംഗവുമായ
വൈദികന്‍ ദൈവദാസന്‍ തൊമാസോ സ്വാരസ് ഫെര്‍ണാണ്ടസ് (1915-1949).

f. ഡീന അമോരിം
ബ്രസീലിലെ റിയോ സ്വദേശിയും, മേരിയന്‍ പ്രസ്ഥാനത്തിലെ
അംഗവുമായ ഡീന അമോരിം (1917-1988).

മേല്‍പ്പറഞ്ഞ 6 ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് ഡിക്രിയില്‍ ഒപ്പുവച്ചുകൊണ്ട് അംഗീകരിക്കുകയുണ്ടായി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2019, 11:12