തിരയുക

Vatican News

വത്തിക്കാനില്‍ സമകാലീന കലാപ്രദര്‍ശനം

20-Ɔο നൂറ്റാണ്ടിലെ കലാകാരന്മാരുടെ ഗ്രാഫിക് ‍ഡിസൈനുകളും (graphic designs), ആര്‍ട്ട് വര്‍ക്കുകളുമാണ് (art works) പ്രദര്‍ശനത്തില്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വത്തിക്കാന്‍ മ്യൂസിയം സംഘടിപ്പിക്കുന്ന പ്രദര്‍ശനം
മൈക്കിളാഞ്ചലോ, ലിയനാര്‍ഡോ ദാോ വീഞ്ചിപോലുള്ള വിശ്വോത്തര കലാകാരന്മാരുടെ ക്ലാസിക്കല്‍ ചിത്രീകരണങ്ങളും ശില്പങ്ങളുംകൊണ്ട് ലോകത്തെ വലിയ കലാശേഖരമെന്ന് വിഖ്യാതി നേടിയിട്ടുള്ള വത്തിക്കാന്‍ മ്യൂസിയമാണ് ഈ ക്രിസ്തുമസ്സ് കാലത്ത് സമകാലീന കലാപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ശേഖരിച്ചിട്ടുള്ള 20-Ɔο നൂറ്റാണ്ടിലെ കലാകാരന്മാരുടെ ഗ്രാഫിക് ‍ഡിസൈനുകളും (graphic designs), ആര്‍ട്ട് വര്‍ക്കുകളുമാണ് (artworks) വത്തിക്കാനിലെ കാര്‍ളൊമാന്‍ ഹാളില്‍ ഡിസംബര്‍ 10 മുതല്‍ തുടങ്ങിയ പ്രദര്‍ശനത്തില്‍ കൂടുതലായും ലഭ്യമാക്കിയിട്ടുള്ളത്.

പ്രദര്‍ശനവേദി കാര്‍ളോമാന്‍ ഹാള്‍
വത്തിക്കാനില്‍ എത്തുന്ന സന്ദര്‍ശകരുടെയും തീര്‍ത്ഥാടകരുടെയും സൗകര്യാര്‍ത്ഥം വിശുദ്ധ പത്രോസിന്‍റെ ചത്വരത്തോടു ചേര്‍ന്ന് ഇടതുഭാഗത്തുള്ള കാര്‍ളൊമാന്‍ ഹാളിലാണ് സമകാലീന കലാപ്രദര്‍ശനം നടക്കുന്നത്. 2020 ഫെബ്രുവരി 29-വരെ ഈ പ്രദര്‍ശനം നീണ്ടുനില്ക്കുമെന്ന് വത്തിക്കാന്‍ മ്യൂസിയത്തില്‍ സമകാലീന കലാവിഭാഗത്തിന്‍റെ (Contemporary Art Section) ഉത്തരവാദിത്ത്വം വഹിക്കുന്ന മികോള്‍ ഫോര്‍ത്തി (Micol Forti) പ്രസ്താവനയിലൂടെ അറിയിച്ചു.

മ്യൂസിയത്തിലെ സമകാലീന കലാവിഭാഗം
പരമ്പരാഗത കലയില്‍ എന്നപോലെതന്നെ സമകാലീന കലാപാരമ്പര്യത്തിലും ശേഖരത്തിലും വത്തിക്കാന് താല്പര്യമുണ്ട്. സമകാലീന കലാശേഖരത്തിനും വത്തിക്കാന്‍ മ്യൂസിയത്തില്‍ ഒരു വിഭാഗമുണ്ടെന്ന് ലോകത്തെ അറിയിക്കുന്നതാണ് ഈ കലാപ്രദര്‍ശനമെന്നും ഫോര്‍ത്തിയുടെ പ്രസ്താവന വ്യക്തമാക്കി.
 

11 December 2019, 16:10