തിരയുക

ട്യൂറിൻ അതിരൂപത  ട്യൂറിൻ അതിരൂപത  

ആദ്യഡിജിറ്റൽ അജപാലന ശുശ്രൂഷ ട്യൂറിൻ അതിരൂപതയില്‍ ആരംഭിക്കുന്നു

ട്യൂറിൻ രൂപതയുടെ മെത്രാപ്പോലീത്താ, മോൺ. ചേസറെ നൊസീലിയ, യുവാക്കൾക്കായുള്ള സിനഡിന്‍റെ പ്രമാണത്തിന്‍റെ വെളിച്ചത്തിൽ ആരംഭിക്കാനാഗ്രഹിച്ച പുതിയ അജപാലന മാർഗ്ഗമാണിത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ട്യൂറിന്‍ അതിരൂപതയുടെ ആസ്ഥാനത്തു തുടങ്ങുന്ന ആദ്യ ഡിജിറ്റൽ അജപാലന സേവനം എന്ന സംരംഭം രൂപതയുടെ അജപാലന സര്‍വ്വകലാശാലയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.  ഈ അടുത്ത കാലത്ത് സമകാലീന ലോകവുമായും അതിന്‍റെ ആവശ്യങ്ങളുമായും സംവാദത്തിൽ ഏർപ്പെടാൻ  ഫ്രാൻസിസ് പാപ്പാ നടത്തിയ അഭ്യർത്ഥന മാനിച്ചാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. 

സിനഡിനു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട “ക്രിസ്തൂസ് വീവിത്ത്” എന്ന  ഫ്രാന്‍സിസ് പാപ്പായുടെ  നാലാമത്തെ അപ്പോസ്തോലിക പ്രബോധനത്തില്‍  യുവാക്കളോട് അവരുടെ അറിവ് പ്രയോജനപ്പെടുത്തി സാമൂഹീക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും മറ്റു സഭകളുമായും വിവിധയിടങ്ങളിലുള്ളവരുമായി സഹകരിക്കാനും ആഹ്വാനം ചെയ്തിരുന്നു.കൂടാതെ "ഡിജിറ്റൽ രംഗങ്ങളിൽ സഭയുടെ പ്രവർത്തനങ്ങളും ചിന്തകളും പ്രചരിപ്പിക്കാൻ സഭയിൽ  മതിയായ തലത്തിൽ  ഡിജിറ്റൽ സംസ്കാരത്തിനും സുവിശേഷവൽക്കരണത്തിനും വേണ്ട കാര്യാലയങ്ങളോ സംവിധാനങ്ങളോ യുവാക്കളുടെ സേവനങ്ങളെ ഉപയോഗപ്പെടുത്തി സ്ഥാപിക്കണം”  എന്നും ആവശ്യപ്പെട്ടിരുന്നു. 

ഈ പുതിയ സേവനത്തിന്‍റെ വിശദ വിവരങ്ങൾ മാധ്യമപ്രവർത്തകരെ ട്യൂറിനിലെ ഇറ്റാലിയൻ ഫോട്ടോഗ്രഫി കേന്ദ്രത്തില്‍ നടക്കുന്ന പത്രസമ്മേളനത്തിൽ വച്ചറിയിക്കുകയും ആദ്യ പാഠങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കുകയും ചെയ്യും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2019, 10:32