തിരയുക

2019.11.19 Ragazzi monaci in preghiera, Asia Bagan Fede 2019.11.19 Ragazzi monaci in preghiera, Asia Bagan Fede 

ബുദ്ധദേവന്‍റെ നാട്ടിലേയ്ക്കൊരു സ്നേഹയാത്ര

നവംബര്‍ 19-മുതല്‍ 26-വരെ എട്ടു ദിവസങ്ങള്‍ നീളുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ 32-Ɔമത് പ്രേഷിതയാത്രയുടെ കാര്യക്രമം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ആദ്യം തായിലണ്ടിലേയ്ക്ക്...
ആദ്യഘട്ടം അപ്പസ്തോലിക യാത്ര തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ തായിലാണ്ടിലേയ്ക്കാണ്. നവംബര്‍ 20-മുതല്‍ 23-വരെയാണിത്. തായിലണ്ടിന്‍റെ തലസ്ഥാന നഗരിയില്‍വച്ച് രാജാവും ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ച, വിവിധ മതനേതാക്കളുമായുള്ള സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍, ബുദ്ധമതത്തിന്‍റെ ശ്രേഷ്ഠാചാര്യനുമായുള്ള നേര്‍ക്കാഴ്ച, തലസ്ഥാന നഗരിയിലെ ദേശീയ സ്റ്റേഡിയത്തിലെ സമൂഹബലിയര്‍പ്പണം എന്നിവ ശ്രദ്ധേയമായ പരിപാടികളാണ്. 1969-ല്‍ വത്തിക്കാന്‍ മിഷന്‍ തായിലണ്ടില്‍ തുടക്കമിട്ടതിന്‍റെ 350-Ɔο വാര്‍ഷികം അവസരമാക്കിയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ നീണ്ടയാത്ര.

2. ഉദയസൂര്യന്‍റെ നാടായ ജപ്പാനിലേയ്ക്ക്...
കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ജപ്പാന്‍ പാപ്പാ സന്ദര്‍ശിക്കുന്നത് നവംബര്‍ 23-മുതല്‍ 26-വരെ തിയതികളിലാണ്. ഇത് അപ്പസ്തോലക യാത്രയുടെ രണ്ടാം ഘട്ടമാണ്. ജപ്പാന്‍ സന്ദര്‍ശനം ശ്രദ്ധേയമാകുന്നത് 2011-ലുണ്ടായ ത്രിവിധ ദുരന്തങ്ങള്‍ക്ക് – ഭൂമികുലുക്കം, സുനാമി, ആണവകേന്ദ്രത്തിലെ ചോര്‍ച്ച എന്നീ ദുരന്തങ്ങള്‍ക്ക് ഇരകളായവരില്‍ ശേഷിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ്. 19,000 പേര്‍ മരണമടഞ്ഞപ്പോള്‍ നിരാലംബരാക്കപ്പെട്ടത് ഒന്നരലക്ഷത്തില്‍ അധികം പേരാണ്.

3. സമാധാനത്തിന്‍റെ സന്ദേശവാഹകന്‍
രണ്ടാം ലോകയുദ്ധത്തില്‍ ആണവബോംബുകള്‍ ഉപയോഗിച്ചു തകര്‍ത്ത ഹിരോഷിമ, നാഗസാക്കി നഗരങ്ങള്‍ സന്ദര്‍ശിച്ച് ആണവനിരായുധീകരണത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശങ്ങള്‍ നല്കും. ക്രൈസ്തവര്‍ ക്രൂശിക്കപ്പെട്ട നാഗസാക്കി നഗരഭാഗവും പാപ്പാ സന്ദര്‍ശിക്കും. “ടോക്കിയോ ഡോം” സ്റ്റേഡിയത്തിലെ ദിവ്യബലികൂടാതെ മറ്റൊരു ദിവസം ജപ്പാനിലെ യുവജനങ്ങള്‍ക്കൊപ്പവും പാപ്പാ ദിവ്യബലിയര്‍പ്പിക്കും. ജപ്പാന്‍റെ ചക്രവര്‍ത്തിയും ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ച. ബുദ്ധമതത്തിന്‍റെ സമുന്നത ആചാര്യനുമായുള്ള നേര്‍ക്കാഴ്ച എന്നിവ ജപ്പാന്‍ സന്ദര്‍ശനത്തിന്‍റെ പ്രധാനപ്പെട്ട സംഭവങ്ങളാണ്.
കിഴക്കിന്‍റെ പ്രേഷിതനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് ക്രിസ്തുമതം ജപ്പാന്‍റെ മണ്ണില്‍ എത്തിയച്ചത്. എന്നാല്‍ പിന്നീട് ഭയാനകമായ പീഡനങ്ങള്‍ക്ക് ക്രിസ്ത്യാനികള്‍ ഇരയായ മണ്ണിലേയ്ക്കുമാണ് ഈശോസഭാംഗമായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ കാല്പാടുകള്‍ പിന്‍തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് ജപ്പാനില്‍ കാലുകുത്താന്‍ പോകുന്നത്.

4. അപ്പസ്തോലിക യാത്രയുടെ വിശദാംശങ്ങള്‍
എട്ടു ദിവസം നീളുന്ന തായിലണ്ട്, ജപ്പാന്‍ സന്ദര്‍ശന പരിപാടികള്‍ :

5. ആദ്യഘട്ടം തായിലണ്ട് അപ്പസ്തോലിക സന്ദര്‍ശനം (THAILAND APOSTOLIC VISIT)
നവംബര്‍ 19 ചൊവ്വാഴ്ച മുതല്‍ 23 ശനിയാഴ്ചവരെ.
റോം - ബാങ്കോക്ക്

നവംബര്‍ 19 ചൊവ്വ
ഇറ്റലിയിലെ സമയം വൈകുന്നേരം
07.00-ന് റോമിലെ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും
പാപ്പാ ഫ്രാന്‍സിസ് തായിലണ്ടിന്‍റെ തലസ്ഥാന നഗരമായ ബാങ്കോക്കിലേയ്ക്ക് പുറപ്പെടും.

നവംബര്‍ 20 ബുധന്‍
തായിലണ്ടിലെ സമയം മദ്ധ്യാഹ്നം
12.30-ന് തലസ്ഥാന നഗരമായ ബാങ്കോക്കിലെ മിലിട്ടറി വിമാനത്താവളത്തില്‍ ഇറങ്ങും.
ഔദ്യോഗിക ബഹുമതികളോടെ പാപ്പാ ഫ്രാന്‍സിസിനെ തായിലണ്ട് വരവേല്‍ക്കും.
വത്തിക്കാന്‍റെ അപ്പസ്തോലിക സ്ഥാനപതിയുടെ ബാങ്കോക്കിലെ വസതിയില്‍ പാപ്പാ താമസിക്കും.

നവംബര്‍ 21 വ്യാഴം ബാങ്കോക്കില്‍
പ്രാദേശിക സമയം രാവിലെ
09.00 ഔദ്യോഗിക വരവേല്‍പ്പ് - സര്‍ക്കാരിന്‍റെ ആസ്ഥാന കാര്യാലയത്തിന്‍റെ പൊതുവേദിയില്‍
09.15-ന് സര്‍ക്കാര്‍ കാര്യാലയത്തില്‍ “ആനക്കൊമ്പുകൊണ്ടു അലംകൃതമായ ഹാളില്‍” പ്രധാനമന്ത്രിയുമായുള്ള സ്വകാര്യകൂടിക്കാഴ്ച.
09.30-ന് സര്‍ക്കാര്‍ കാര്യാലയത്തിന്‍റെ “ശാന്തി മൈത്രി” ഹാളില്‍വച്ച്
രാഷ്ട്രപ്രതിനിധികളും നയതന്ത്ര പ്രതിനിധികളുമായുള്ള നേര്‍ക്കാഴ്ച.
10.00-ന് തായിലണ്ടിലെ ബുദ്ധമതത്തിന്‍റെ സമുന്ന ആചാര്യനുമായുള്ള കൂടിക്കാഴ്ച – “വാത് രചബോഫിത് സതിത്ത് മഹാസിമിര വിഹാര”ത്തില്‍വച്ച് (Wat Ratchabophit Sathit Maha Simaram Temple).
11.15-ന് ബാംങ്കോക്കില്‍ വിശുദ്ധ ലൂയിസിന്‍റെ നാമത്തിലുള്ള ആശുപത്രിയിലെ ഡോക്ടര്‍മാറും നഴ്സുമാരും മറ്റു പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച.
12.00-ന് ആശുപത്രിയിലെ രോഗികളും വൈകല്യമുള്ളവരുമായുള്ള നേര്‍ക്കാഴ്ച.
തുടര്‍ന്ന് ബാങ്കോക്കിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ ഉച്ചഭക്ഷണം കഴിച്ച് പാപ്പാ അവിടെ വിശ്രമിക്കും.

വൈകുന്നേരം പ്രദേശികസമയം
05.00-ന് ആംഫോണ്‍ രാജകൊട്ടാരത്തില്‍വച്ച് (Amphon Palace) തായിലണ്ടിലെ മഹാരാജാവ് മഹാ വജിറലങ്കോണ്‍ രാമാ 10-Ɔമനുമായുള്ള ( Maha Vajiralongkorn Rama X) കൂടിക്കാഴ്ച.
06.00-ന് ബാങ്കോക്കിലെ ദേശീയ മൈതാനിയില്‍ (National Stadium) പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയര്‍പ്പണം.

നവംബര്‍ 22 വെള്ളിയാഴ്ച
പ്രാദേശിക സമയം രാവിലെ
10.00-ന് ബാങ്കോക്കില്‍ വിശുദ്ധ പത്രോസിന്‍റെ നാമത്തിലുള്ള ഇടവക ദേവാലയത്തില്‍വച്ച്
(St Peter’s parish) തായിലാണ്ടിലെ വൈദികരും, സന്ന്യസ്തരും,  സെമിനാരി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച.
11.00-ന് തായിലണ്ടിലെയും മറ്റ് ഏഷ്യന്‍രാജ്യങ്ങളിലെയും മെത്രാന്‍സംഘങ്ങളുമായുള്ള കൂടിക്കാഴ്ച – ബാംങ്കോക്കിലെ വാഴ്ത്തപ്പെട്ട നിക്കോളസ് ബൂങ്കേര്‍ഡ് കിബാംറൂങ് (Boonkerd Kitbamrung Shrine) തീര്‍ത്ഥാടന കേന്ദ്രത്തില്‍വച്ച്.
11.50-ന് സമീപത്തുള്ള ഹാളില്‍വച്ച് തായിലണ്ടിലെ ഈശോ സഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കു മടങ്ങും.

ഉച്ചതിരിഞ്ഞ് പ്രാദേശിക സമയം
3.20 ഇതര ക്രൈസ്തവസഭാ കൂട്ടായ്മകളും മതനേതാക്കളുമായുള്ള കൂടിക്കാഴ്ച. ചുലലങ്കോണ്‍ യൂണിവേഴ്സിറ്റിയില്‍വച്ച് (Chulalongkorn University).
05.00-ന് മണിക്ക് തായിലണ്ടിലെ യുവജനങ്ങള്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണം – സ്വര്‍ഗ്ഗാരോപിതയുടെ നാമത്തിലുള്ള ബാങ്കോക്കിലെ ഭദ്രാസനദേവാലയത്തില്‍ (Cathedral of Assumption).

6. അപ്പസ്തോലിക യാത്രയുടെ രണ്ടാംഘട്ടം (APOSTOLIC VISIT TO JAPAN)
നവംബര്‍ 23 ശനിയാഴ്ച മുതല്‍ 26 ചൊവ്വാഴ്ചവരെ
ബാങ്കോക്ക് - ജപ്പാന്‍

നവംബര്‍ 23 ശനിയാഴ്ച രാവിലെ പ്രാദേശിക സമയം
09.15-ന് ബാങ്കോക്ക് മിലിട്ടറി വിമാനത്താവളത്തിലെ യാത്രയയപ്പ് (Military Air Terminal).
09.30-ന് ടോക്കിയോയിലേയ്ക്ക്.
ജപ്പാനിലെ സമയം വൈകുന്നേരം
05.40-ന് ടോക്കിയോയിലെ ഹനെദാ വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങും. വിമാനത്താവളത്തിലെ ഔപചാരിക സ്വീകരണത്തെ തുടര്‍ന്ന് അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കു യാത്രചെയ്യും.
06.30-ന് ജപ്പാനിലെ മെത്രാന്‍ സംഘവുമായുള്ള കൂടിക്കാഴ്ച നടത്തും.

നവംബര്‍ 24 ഞായറാഴ്ച
ടോക്കിയോ – നാഗസാക്കി – ഹിരോഷിമ – ടോക്കിയോ
പ്രാദേശിക സമയം രാവിലെ
07.20-ന് വിമാനമാര്‍ഗ്ഗം നാഗസാക്കി നഗരത്തിലേയ്ക്ക്
09.20-ന് നാഗസാക്കി വിമാനത്താവളത്തില്‍ സ്വീകരണം.
10.15-ന് നാഗസാക്കിയുടെ ആണവിനാശ സ്മാരക പാര്‍ക്കില്‍വച്ച് (Atomic Bomb Hypocenter park) ആണവനിരായുധീകരണ സന്ദേശം നല്കും.

10.45-ന് നിഷിസാക്ക കുന്നില്‍ (Nishizaka Hill) രക്തസാക്ഷികളായ വിശുദ്ധാത്മാക്കളുടെ അനുസ്മരണവും പുഷ്പാര്‍ച്ചനയും.
സ്ഥലത്തെ മെത്രാസന മന്ദിരത്തില്‍ ഉച്ചഭക്ഷണം കഴിച്ച് അവിടെ വിശ്രമിക്കും.

ഉച്ചതിരിഞ്ഞ് പ്രദേശിക സമയം
2.00 മണിക്ക് (ഇന്ത്യയിലെ സമയം വൈകുന്നേരം 5.30-ന്) നാഗസാക്കിയിലെ ബെയ്സ്ബോള്‍ സ്റ്റേഡിയത്തില്‍ (Baseball stadium) പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയര്‍പ്പണം.
04.35-ന് വിമാനമാര്‍ഗ്ഗം ഹിരോഷിമയിലേയ്ക്ക്.
05.45-ന് ഹിരോഷിമ വിമാനത്താവളത്തില്‍
06.40-ന് സമാധാന സംഗമം – ഹിരോഷിമ സമാധാന സ്മാരകത്തില്‍ (Peace Memorial) പാപ്പാ ഫ്രാന്‍സിസ് സന്ദേശം നല്കും.
08.25-ന് ടോക്കിയോയിലേയ്ക്ക്...
09.50-ന് ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തില്‍ (Tokyo-Haneda Airport) ഇറങ്ങും.

നവംബര്‍ 25 തിങ്കളാഴ്ച
പ്രാദേശിക സമയം രാവിലെ
10.00-ന് “ബെല്ലെസാലെ ഹാന്‍സൊമോണ്‍” (Bellesalle Hanzomon) സ്മാരക വേദിയില്‍ ജപ്പാനില്‍ 2011-ലുണ്ടായ “ത്രിവിധ അത്യാഹിത”ങ്ങളില്‍ ഇരകളായവരുമായുള്ള നേര്‍ക്കാഴ്ച.
തുടര്‍ന്ന് ജപ്പാന്‍റെ ചക്രവര്‍ത്തി നാറുഹിതോയുമായുള്ള (Emperor Naruhito) കൂടിക്കാഴ്ച ടോക്കിയോയിലുള്ള ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍വച്ച്.
11.45-ന് പരിശുദ്ധ കന്യകാനാഥയുടെ ടോക്കിയോ ഭദ്രാസനദേവാലയത്തില്‍വച്ച് (Cathedral of Holy Mary) യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച.
ടോക്കിയോയിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ ഉച്ചഭക്ഷണം കഴിച്ച് പാപ്പാ അവിടെ വിശ്രമിക്കും.

പ്രാദേശിക സമയം വൈകുന്നേരം
04.00-ന് 42,000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള “ടോക്കിയോ ടോം” (Tokyo Dome) സ്റ്റേഡിയത്തില്‍ പാപ്പാ ഫ്രാന്‍സിസ് സമൂഹബലിയര്‍പ്പിക്കും.
കന്തേയിയില്‍ (kantei) ജപ്പാന്‍റെ പ്രധാനമന്ത്രി, ഷിന്‍സു ആബേയുമായി (Shinzu Abe) കൂടിക്കാഴ്ച.
തുടര്‍ന്ന് ജപ്പാന്‍റെ രാഷ്ട്രപതിനിധികളും നയതന്ത്ര പ്രതിനിധികളുമായും നേര്‍ക്കാഴ്ച നടത്തും.

നവംബര്‍ 26 ചൊവ്വാഴ്ച
പ്രാദേശിക സമയം രാവിലെ
ടോക്കിയോയിലെ സോഫിയ യൂണിവേഴ്സിറ്റി സന്ദര്‍ശനം (Sophia University)
07.45-ന് “കുള്‍ത്തൂര്‍സേന്ത്രും” kulturzentrum കപ്പേളയില്‍വച്ച്
ജപ്പാനിലെ ഈശോസഭാംഗങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പണം.
പ്രാതല്‍ കഴിച്ചശേഷം സോഫിയ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥിപ്രതിനിധികളുടെയും (Collegium Maximum) സഖ്യവുമായി കൂടിക്കാഴ്ച നടത്തും.
09.40-ന് സോഫിയ യൂണിവേഴ്സിറ്റിയില്‍
പ്രായാധിക്യത്തില്‍ എത്തിയവരും രോഗഗ്രസ്തരുമായ ഈശോസഭാംഗങ്ങളെ സന്ദര്‍ശിക്കും.
10.00-ന് സോഫിയ യൂണിവേഴ്സിറ്റി സന്ദര്‍ശനം
11.20-ന് ടോക്കിയോ-ഹനേദ വിമാനത്താവളത്തിലെ യാത്രയയപ്പ്.
11.35-ന് റോമാ നഗരത്തിലേയ്ക്കുള്ള മടക്കയാത്ര.

നവംബര്‍ 26 ചൊവ്വാഴ്ച
ഇറ്റലിയിലെ സമയം വൈകുന്നേരം
05.15-ന് റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിമാനം ഇറങ്ങും. വത്തിക്കാനിലേയ്ക്ക് കാറില്‍ പുറപ്പെടും.
മാര്‍ഗ്ഗമദ്ധ്യേ റോമിലെ മേരി മേജര്‍ ബസിലിക്കയിലുള്ള “റോമിന്‍റെ രക്ഷിക” (Salus Populi Romani) എന്ന അപരനാമത്തിലുള്ള കന്യകാനാഥയുടെ തിരുനടയില്‍ പുഷ്പാര്‍ച്ചന നടത്തി വത്തിക്കാനിലേയ്ക്ക് മടങ്ങും.

പാപ്പാ ഫ്രാന്‍സിസിന് പ്രാര്‍ത്ഥനാപൂര്‍വ്വം ശുഭയാത്ര നേരുന്നു!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2019, 18:18