തിരയുക

താൻസാനിയാ മെത്രാൻ സമിതി... താൻസാനിയാ മെത്രാൻ സമിതി... 

താൻസാനിയയിൽ അസാധാരണ മിഷൻ മാസത്തിന്‍റെ സമാപനചടങ്ങുകളിൽ ജനപ്രവാഹം

പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ തലവനും സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിന്‍റെ സഹസെക്രട്ടറി മോൺ. ജാൻപിയറൊ ദൽ തോസ്സോയും സന്നിഹിതനായിരുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അസാധാരണ ജനപങ്കാളിത്തം അനശ്വരമാക്കിയ ഡർ എസ്സലാം അതിരൂപതയുടെ മ്സംബാസി സെന്‍ററിൽ നവംബർ 10ന് അസാധാരണ പ്രേഷിത മാസത്തിന്‍റെ സമാപന ദിവ്യബലിയിൽ താൻസാനിയയിലെ  എല്ലാ രൂപതകളിലേയും പ്രതിനിധികൾ പങ്കെടുത്തു. മെത്രാൻമാരും, വൈദീകരും, സന്യാസിനികളും അൽമായരുമുൾപ്പെട്ട ആഘോഷമായ ദിവ്യബലിയിൽ താൻസാനിയാ മെത്രാൻ സമിതി അദ്ധ്യക്ഷനും മ്ബേയാ അതിരൂപതാദ്ധ്യക്ഷനുമായ മോൺ.ഗെർവ്വാസ് ജോൺ മ്വാസിക്സ്ബില ന്യായ്സോങ്കാ മുഖ്യകാർമ്മീകത്വം വഹിച്ചു. പാപ്പായുടെ മിഷനറി സംഘടനയുടെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ 15 പ്രതിനിധികളും ആഘോഷങ്ങളിൽ പങ്കുചേർന്നു.

ഈ വർഷം നവംബർ 9 മുതൽ 15 വരെ സാധാരണയായി എല്ലാ രണ്ടു വർഷം കൂടുമ്പോഴും നടത്താറുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളുടെ സമ്മേളനം നടത്തപ്പെടും. പരിശുദ്ധ പിതാവ് താൻസാനിയയിലെ സഭയോടു പ്രേഷിത പ്രവർത്തനങ്ങൾ തുടരാനും ഇനിയും സുവിശേഷമെത്താത്ത ജനതകളിൽ എത്തിക്കാനും ആഹ്വാനം ചെയ്തതായി സൊംഗേയാ രൂപതായുടെ മെത്രാനും മിഷനു വേണ്ടിയുള്ള മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനുമായ മോൺ. ഡാമിയൻ ഡെന്നീസ് ഡല്ലു അറിയിച്ചു.

ഈ അസാധാരണ മിഷൻ മാസത്തിൽ ആരംഭിച്ച പുതിയ സംരംഭങ്ങളെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ ദേശീയ അദ്ധ്യക്ഷൻ ഫാ. ജോ വിറ്റസ് മ്വിജാഗെ വിശദീകരിച്ചു. സ്വാഹളി ഭാഷയിൽ പോസ്റ്ററുകളും, പാപ്പായുടെ ലോക മിഷൻ ഞായർ സന്ദേശം സ്വാഹളിയിൽ റേഡിയോകളിലൂടെയും, സമൂഹീക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതും, ആത്മീയ നവീകരണ യജ്ഞങ്ങളായി നടത്തിയ ധ്യാനം, തീർത്ഥാടനം തുടങ്ങിയവും അദ്ദേഹം ഇത്തരുണത്തിൽ ചൂണ്ടിക്കാട്ടി. പല രൂപതകളും കുട്ടികൾ വഴി നടത്തിയ ഉപരി പ്രവർത്തനങ്ങളും അവയിൽ അനാഥാലയങ്ങളും, അഗതിമന്ദിരങ്ങളും, കുട്ടികളുടെ തടവറകളും, എയ്ഡ്സ് ബാധിതരായ കുട്ടികളെ സന്ദർശിച്ചതും ഈ മിഷൻ മാസ പ്രവർത്തനങ്ങളിലെ പ്രത്യേകതകളായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അസാധാരണ ജനപങ്കാളിത്തം അനശ്വരമാക്കിയ ഡർ എസ്സലാം അതിരൂപതയുടെ മ്സംബാസി സെന്‍ററിൽ നവംബർ 10ന് അസാധാരണ പ്രേഷിത മാസത്തിന്‍റെ സമാപന ദിവ്യബലിയിൽ താൻസാനിയയിലെ  എല്ലാ രൂപതകളിലേയും പ്രതിനിധികൾ പങ്കെടുത്തു. മെത്രാൻമാരും, വൈദീകരും, സന്യാസിനികളും അൽമായരുമുൾപ്പെട്ട ആഘോഷമായ ദിവ്യബലിയിൽ താൻസാനിയാ മെത്രാൻ സമിതി അദ്ധ്യക്ഷനും മ്ബേയാ അതിരൂപതാദ്ധ്യക്ഷനുമായ മോൺ.ഗെർവ്വാസ് ജോൺ മ്വാസിക്സ്ബില ന്യായ്സോങ്കാ മുഖ്യകാർമ്മീകത്വം വഹിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 November 2019, 11:12