തിരയുക

Vatican News
Pope Francis in Santa Marta Pope Francis in Santa Marta  (ANSA)

കുര്‍ബ്ബാന പുസ്തകത്തിലെ തെറ്റുകള്‍ തിരുത്താനുള്ള സന്മനസ്സ്

ഫ്രാന്‍സിലെ മെത്രാന്‍ സംഘം തെറ്റുകള്‍ തിരുത്തി സമര്‍പ്പിച്ച കുര്‍ബ്ബാനക്രമത്തിന്‍റെ മൂന്നാം പതിപ്പ് (Missale Romano) വത്തിക്കാന്‍ അംഗീകരിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സുഗ്രാഹ്യമായ പരിഭാഷ
ലത്തീന്‍ മൂല ഗ്രന്ഥത്തെ (Latin Typical Text) ആധാരമാക്കിയുള്ള കൂടുതല്‍ വിശ്വസ്തമായ പരിഭാഷയാണ് മൂന്നാമത്തെ ഈ അംഗീകരിച്ച പതിപ്പില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. സഭാ നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്ന ത്രിവിധ വിശ്വസ്തത  പാലിക്കാന്‍ (Three Principles of Fidelity) മെത്രാന്‍ സംഘവും ആരാധനക്രമ കമ്മിഷനും ശ്രദ്ധിക്കുകയുണ്ടായെന്ന് നവംബര്‍ 6-ന് ഇറക്കിയ ദേശീയ മെത്രാന്‍ സംഘത്തിന്‍റെ പ്രസ്താവന അറിയിച്ചു.  (1) ലത്തീന്‍ മൂല ഗ്രന്ഥത്തോടുള്ള വിശ്വസ്തത, (2) ഫ്ര‍ഞ്ച് പരിഭാഷയോടു ഭാഷാപരമായുള്ള വിശ്വസ്തത, (3) കുര്‍ബ്ബാന ക്രമത്തെ സംബന്ധിച്ച വിശ്വാസികളുടെ സുഗ്രാഹ്യത  ശ്രദ്ധാപൂര്‍വ്വം പാലിച്ചത് മൂന്നാം പതിപ്പിന്‍റെ പൂര്‍ണ്ണിമയും ഭംഗിയുമായി മനസ്സിലാക്കുന്നതായി  മെത്രാന്‍ സംഘത്തിന്‍റെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന ഗ്രെനോബിള്‍  രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ഗ്വീദെ കെരിമേല്‍ വ്യക്തമാക്കി.

അറിവുള്ള കമ്മിഷന്‍
മൂലഗ്രന്ഥമായ ലത്തീന്‍ കുര്‍ബ്ബാനക്രമത്തോട് ഏറെ നീതി പുലര്‍ത്തണമെന്നും എന്നാല്‍ മാതൃഭാഷയോടു വിശ്വസ്തവും, അതിന്‍റെ ഭംഗി സൂക്ഷിക്കണം എന്ന ലക്ഷ്യത്തോടെയുമാണ് കമ്മിഷനിലെ മെത്രാന്മാരും, വിദഗ്ദ്ധരും, ഭാഷാപണ്ഡിതന്മാരും പ്രവര്‍ത്തിച്ചത്. മാത്രമല്ല അന്തിമരൂപം അജപാലനസമൂഹത്തിനു സ്വീകാര്യവും സുഖകരവുമാകണമെന്ന വ്യക്തമായ ധാരണയും കമ്മിഷന് ഉണ്ടായിരുന്നുവെന്ന് ബിഷപ്പ് ക്രിമേല്‍ വ്യക്തമാക്കി.

സഭയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച പരിഭാഷ
ഫ്രഞ്ചു പരിഭാഷയുടെ ആദ്യപതിപ്പ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമായിരുന്നു. രണ്ടാം പതിപ്പു നിര്‍വ്വഹിച്ചത് കൗണ്‍സിലിന്‍റെ 50-Ɔο വാര്‍ഷികാനന്തരം വത്തിക്കാന്‍ ആവശ്യപ്പെട്ട പ്രകാരം കാലികമായ പുതിയ വിവരങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ളതും, പഴയ കുറവുകള്‍ പരിഹരിക്കലുമായിരുന്നു. എന്നാല്‍ മൂന്നാം പതിപ്പ് ആവശ്യമായത് രണ്ടാം പതിപ്പില്‍ വന്ന പാളിച്ചകള്‍ മനസ്സിലാക്കിക്കൊണ്ടും, ഭാഷാപരമായ കുറവുകളും തെറ്റുകളും തിരുത്താന്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രബോധനത്തിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം മാനിച്ചുകൊണ്ടുമായിരുന്നെന്ന് നവംബര്‍ 6-Ɔο തിയതി ഫ്രാന്‍സിലെ മെത്രാന്മാര്‍ ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

പരിഭാഷ സംബന്ധിച്ച രണ്ടു പ്രബോധനങ്ങള്‍
2001-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ആവശ്യപ്പെട്ടിട്ടുള്ള ആരാധനക്രമം, വിശിഷ്യ കുര്‍ബ്ബാനയുടെ പരിഭാഷയെ സംബന്ധിച്ച സ്വാധികാര പ്രബോധനവും (Liturgiam Authenticam),
2017-ല്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയിട്ടുള്ള നിര്‍ദ്ദേശങ്ങളും (Magnum Principium) മാനിച്ചുകൊണ്ടുള്ള പരിഭാഷയാണ് വത്തിക്കാന്‍ 2019 ഒക്ടോബറില്‍ അംഗീകരിച്ചു നല്കിയത്. 2021, മെയ് 24-Ɔο തിയതി സഭയുടെ അമ്മയായ പരിശുദ്ധ കന്യകാനാഥയുടെ തിരുനാളില്‍ പരിഷ്ക്കരിച്ച പതിപ്പ് ഫ്രാന്‍സിലെ എല്ലാ രൂപതകളിലും സമൂഹങ്ങളിലും ലഭ്യമാക്കുമെന്ന് മെത്രാന്‍ സംഘം പ്രസ്താവനയിലൂടെ അറിയിച്ചു.
 

06 November 2019, 18:05