തിരയുക

Vatican News
ജപ്പാന്‍  ക്രൈസ്തവ സമൂഹത്തിന്‍റെ ചിത്രം. ജപ്പാന്‍ ക്രൈസ്തവ സമൂഹത്തിന്‍റെ ചിത്രം. 

മോൺ. ചേസറെ പാസ്സീനി: ജപ്പാൻ ജനത പാപ്പായെ കാത്തിരിക്കുന്നു

വത്തിക്കാൻ ലൈബ്രറിയുടെ പ്രീഫെക്ടായ മോൺ. ചേസറെ പാസ്സീനി ജപ്പാനിൽ നടത്തിയ ഒദ്യോഗിക സന്ദർശനത്തിനു ശേഷം വത്തിക്കാൻ വാർത്താ വിഭാഗത്തിന് നൽകിയ അഭിമുഖത്തിൽ മാർപാപ്പായുടെ സന്ദർശനത്തെ ജപ്പാൻ ജനത പ്രതീക്ഷയോടെ കാത്തിരിക്കുയാണെന്നറിയിച്ചു

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

15 ആം നൂറ്റാണ്ടു മുതൽ 18 ആം നൂറ്റാണ്ടിന്‍റെ പകുതി വരെ ജപ്പാനിലെ ക്രിസ്തീയ വിശ്വാസികൾക്കെതിരെ നടന്ന പീഡനങ്ങളും ചരിത്രത്തിൽ ഈ സന്ദർശനം വഴി  സ്ഥാനം പിടിക്കുമെന്നും  അദ്ദേഹം സൂചിപ്പിച്ചു.സലേഷ്യൻ മിഷനറിയായിരുന്ന ഡോൺ മാരിയോ മരേഗാ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ 30 കളിലും 40 കളിലും  ഗവണ്മെന്‍റിന്‍റെയും പൊതുജനങ്ങളുടെയും ഇടയിൽ നിന്ന് കണ്ടെത്തിയ ജപ്പാനിലെ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങളെ സംബന്ധിച്ച രേഖകളാണ് മരേഗാ രേഖകളെന്നറിയപ്പെടുന്നത്. ഇവയുടെ സംരക്ഷണത്തിനും പഠനത്തിനുമായി വത്തിക്കാൻ ലൈബ്രറിയും ജപ്പാനിലെ സ്ഥാപനങ്ങളുമായുള്ള സഹകരണവുമായി ബന്ധപ്പെട്ടാണ് മോൺ. പസ്സീനി ജപ്പാൻ സന്ദർശനം നടത്തിയത്.

2014ൽ ആരംഭിച്ച ഈ സംരംഭം  പതിനായിരത്തോളം രേഖകൾ പഠിക്കുകയും, നാമാവലി ചെയ്യുകയും, ആധുനീക സാങ്കേതിക വിദ്യകളാൽ ഡിജിറ്റലൈസ് ചെയ്യുകയും ചെയ്യുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് തങ്ങളെന്ന് മോൺ. പസ്സീനി അറിയിച്ചു.

ജപ്പാൻ ജനതയിൽ നിന്ന് തനിക്ക് ലഭിച്ച ആതിഥേയത്വത്തെയും അവരുടെ സംവാദത്തിനായുള്ള അഭിവാഞ്ചയെയും ക്രിസ്ത്യാനികളുടെ പീഡനത്തെക്കുറിച്ചും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന അന്നത്തെ രീതികളെ വിവരിക്കുന്ന രേഖകൾ സംരക്ഷിക്കുകയും  ഇപ്പോഴും ക്രിസ്ത്യാനികളെ സംസ്കരിച്ച ഇടങ്ങൾ കാത്തു സൂക്ഷിക്കുന്നതും നമ്മോടു കാണിക്കുന്ന സഹകരണവും അവരുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രതിപത്തിയെക്കാണിക്കുന്നു എന്ന് പ്രശംസിച്ച മോൺസിഞ്ഞോർ മാർപ്പാപ്പയ്ക്കായുള്ള അവരുടെ ആകാംക്ഷാഭരിതമായ കാത്തിരിപ്പിനെയും അവിടത്തെ ജനങ്ങളിൽ ക്രിസ്തീയതയോടു വന്നിരിക്കുന്ന താലപര്യവർദ്ധനയും താൻ അനുഭവിച്ചതായി മോൺ. ചേസറെ പസീനി അറിയിച്ചു.

01 November 2019, 11:07