തിരയുക

കർദ്ദിനാൾ ക്ലൗദിയോ ഹ്യൂമ്മെസ് കർദ്ദിനാൾ ക്ലൗദിയോ ഹ്യൂമ്മെസ്  

ആമസോണില്‍ സഭയുടെ ഇന്നത്തെ ദൗത്യം എന്തെന്ന് തിരിച്ചറിയണം.

2019 ഒക്ടോബർ 6മുതൽ 27വരെ തദ്ദേശീയജനതയുടെ പ്രത്യേകിച്ച് ആമസോൺ പ്രദേശത്തെ കേന്ദ്രമാക്കി വത്തിക്കാനിൽ നടക്കുന്ന അമസോണിയൻ സിനഡിന്‍റെ ആദ്യത്തെ പ്രത്യേക അസംബ്ലിയില്‍ കർദ്ദിനാൾ ക്ലൗദിയോ ഹ്യൂമ്മെസ് വെളിപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2019 ഒക്ടോബർ 6മുതൽ 27വരെ തദ്ദേശീയജനതയുടെ പ്രത്യേകിച്ച് ആമസോൺ പ്രദേശത്തെ കേന്ദ്രമാക്കി വത്തിക്കാനിൽ നടക്കുന്ന സിനഡ് പ്രാദേശീക ചരിത്രവും യാഥാർത്ഥ്യങ്ങളും സംയോജിപ്പിച്ച നമ്മുടെ പൊതുഭവനമായ സൃഷ്ടിയുടെയും ജനങ്ങളുടെയും സഹായത്തിനായുള്ള നിലവിളിയും സ്വപ്നങ്ങളും ശ്രവിക്കുന്ന സഭയുടെ സിനഡാണെന്നും യാഥാർത്ഥ പാരമ്പര്യവും, സഭയുടെ ജീവിക്കുന്ന ചരിത്രവും, തലമുറകൾ കൈമാറ്റം ചെയ്ത യേശക്രിസ്തുവിലുള്ള വിശ്വാസം ഗ്രഹിക്കലും, അനുഭവവും, ക്രിസ്തീയ വിശ്വാസത്തിന്‍റെ സാംസ്കാരീകാനുരൂപണം വിവിധ സംസ്കാരങ്ങളിൽ നടക്കണമെന്ന ജോൺ പോൾ രണ്ടാമന്‍റെ റിഡംത്തോരിസ് മിസിയോ എന്ന ചാക്രീക ലേഖനം ഉദ്ധരിച്ച കർദ്ദിനാൾ ക്ലൗദിയോ ഇത് ഇപ്പോള്‍ ഏറ്റവും അത്യാവശ്യമാണെന്നും പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. സഭയുടെ ആമസോൺ മുഖം ബലപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമെന്ന് പറഞ്ഞ കർദ്ദിനാൾ ക്ലൗദിയോ ഹ്യൂമ്മെസ്, അവിടെ ജീവൻ ബലികഴിച്ച മിഷനറിമാരെ ഓർമ്മിപ്പിക്കുകയും ചെയ്തു.

പല ഭൂഖണ്ഡങ്ങളിലുമുള്ള തദ്ദേശീയരായ (INDIGENOUS)  ജനങ്ങളോട് മനുഷ്യകുലം മുഴുവനും കടപ്പെട്ടിരിക്കുന്നു എന്നഭിപ്രായപ്പെട്ട ഹ്യൂമ്മെസ് അവർക്ക് അവരുടെ ചരിത്രത്തിന്‍റെ നായകരാകാനുള്ള അവകാശം തിരിച്ചുനൽകണമെന്നും അവരെ ആരുടേയും കോളനീകരണ പാത്രങ്ങളായിട്ടല്ലാ കർത്താവാക്കുകയാണ് വേണ്ടതെന്നും അവരുടെ സംസ്കാരങ്ങളും, ഭാഷകളും, കഥകളും, തനിമയും, ആത്മീയതയും മനുഷ്യ കുലത്തിന്‍റെ അമൂല്യനിധികളാണെന്നും അവയെ ബഹുമാനിച്ച്, സംരക്ഷിച്ച് ലോകസംസ്കാരത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു. ഇവരുടെ നിലവിളി ശ്രവിക്കണമെന്നും, തങ്ങളുടെ വനാന്തരഗ്രാമങ്ങൾ വിട്ട് പട്ടണങ്ങളിലേക്ക് വരുന്ന ആയിരക്കണക്കിന് വരുന്നവരുടെ നേരെ ഫലപ്രദവും കരുണാദ്രവുമായ ശ്രദ്ധ നൽകി അവർ  സാംസ്കാരികമായും മാനുഷികമായും കീഴടങ്ങാതിരിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം ആമസോണിലെ അപകട ഭീഷണികളെ നിരത്തി വയ്ക്കുകയും ചെയ്തു. പ്രാദേശീക സംരക്ഷകരും നേതാക്കളും കുറ്റവാളികളാൽ കൊല ചെയ്യപ്പെടുന്നതും, പ്രകൃതി വിഭവങ്ങൾ, വെള്ളം പോലും സ്വകാര്യവൽക്കരിച്ച് കൈവശപ്പെടുത്തുന്നതും, മരം മുറിക്കുന്ന കമ്പനികളെ നിയമപരമാക്കുന്നതും, വലിയ പദ്ധതികൾക്കായി വനശീകരണം നടത്തുന്നതും മറ്റും അദ്ദേഹം ഊന്നിപ്പറഞ്ഞു.പല തദ്ദേശീയ സമൂഹങ്ങളിലും വൈദീകരില്ലാത്തതിനാൽ വിവാഹിതരായവരെ വൈദീകരായി അഭിഷേകം ചെയ്യാനായി ആവശ്യം ഉയരുന്നുണ്ട് എന്നറിയിച്ച കർദ്ദിനാൾ ഹ്യൂമ്മെസ് സഭാ ദിവ്യ പൂജയിലാണ് ജീവിക്കുന്നതെന്ന സത്യം ഓർമ്മിപ്പിച്ച് കൊണ്ട് ഭാവിയിലേക്ക് പുതിയ വഴികൾ നിർവ്വചിക്കേണ്ട ആവശ്യകതയും സ്ത്രീകൾക്കും അനുയോജ്യമായ രീതികളെക്കുറിച്ചും വന്ന സൂചനകളെ തന്‍റെ ഉദ്ഘാടന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 October 2019, 13:59