തിരയുക

Vatican News
The New Saint of Kerala, Mariam Thresia നവവിശുദ്ധ മറിയം ത്രേസ്യ 

“കുടുംബങ്ങള്‍ക്കൊരു പുണ്യവതി മറിയം ത്രേസ്യ”

റേഡിയോ നാടകം - രചനയും സംവിധാനവും ജോര്‍ജ്ജ് സുന്ദരം, സഹസംവിധാനം ജോസൂട്ടന്‍ പുന്നേലിപ്പറമ്പില്‍.

- അവതരണം ഫാദര്‍ വില്യം നെല്ലിക്കല്‍

നവവിശുദ്ധ മറിയം ത്രേസ്യ - റോഡിയോ നാടകം


ശബ്ദം നല്കിയവര്‍

ജോസൂട്ടന്‍ പൂന്നേലിപ്പറമ്പില്‍ - ഫാദര്‍ വിതയത്തില്‍,  നമ്പൂതിരി
ജോര്‍ജ്ജ് - ത്രേസ്യയുടെ പിതാവ്
എയ്ഞ്ചലീന്‍ ജോസഫ് - മറിയം ത്രേസ്യ
അമൃത ശ്രേയ സുനില്‍ - മറിയം ത്രേസ്യുടെ അനുജത്തി
ജെസ്ലിന്‍ ഡോള്‍സന്‍ - മറിയം ത്രേസ്യയുടെ അമ്മ
ഡോള്‍സണ്‍ - വഞ്ചിക്കാരന്‍ വാറു
സോണിയ ജോജു - മമ്മി
ജൊവാന്ന ജോജു - കൊച്ചുമോള്‍
ബ്ലെസ്ന ബിജു - പുണ്യവതിയുടെ കൂട്ടുകാരി
അന്നാമരീയ പോള്‍ - പുണ്യവതിയുടെ കൂട്ടുകാരി
അന്ന ജോസ് മോന്‍ - നാത്തൂന്‍
ജൂഡി സുനില്‍ - മറിയം ത്രേസ്യയുടെ സഹപ്രവര്‍ത്തക
അഞ്ചു ജിസ്മോന്‍ - മറിയം ത്രേസ്യയുടെ കൂട്ടുകാരി
റിയ രാജന്‍ - മറിയം ത്രേസ്യയുടെ കൂട്ടുകാരി
ബിന്ദു ജോസഫ് - മറിയം ത്രേസ്യായുടെ സഭാംഗം.

നവവിശുദ്ധ മറിയം ത്രേസ്യായുടെ സന്ന്യാസിനീ സമൂഹത്തിലെ സഹോദരിമാര്‍ക്കും പ്രത്യേകം നന്ദി.

കുടുംബങ്ങള്‍ക്കു തുണയായ അമ്മ (1896-1926)
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്നത് ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള കുഴിക്കാട്ടുശ്ശേരി മഠത്തിനോടു ചേര്‍ന്നുള്ള കപ്പേളയിലാണ്. കുടുംബങ്ങള്‍ക്ക് തുണയായ ഈ പുണ്യവതിയുടെ മദ്ധ്യസ്ഥം തേടുന്നവര്‍ ആയിരങ്ങളാണ്. ഒക്ടോബര്‍ 13 ഞായറാഴ്ച രാവിലെ 10.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണമദ്ധ്യേ ആഗോളസഭയിലെ മറ്റു മൂന്നു വാഴ്ത്തപ്പെട്ടവര്‍ക്കൊപ്പം കേരളക്കരയ്ക്ക് അനുഗ്രഹമായും കുടുംബങ്ങള്‍ക്ക് മദ്ധ്യസ്ഥയായും വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയും വിശുദ്ധയുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടും.

കേരളത്തിലെ തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്കൊപ്പം വിശുദ്ധ പദവിലിയേക്ക് ഉയര്‍ത്തപ്പെടുന്ന
മറ്റു പുണ്യാത്മാക്കളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.


1 ഇംഗ്ലണ്ടുകാരന്‍ വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്‍റി ന്യൂമാന്‍, ആംഗ്ലിക്കന്‍ സഭയില്‍നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വൈദികനും, പിന്നീട് സഭയുടെ കര്‍ദ്ദിനാളുമായിത്തീര്‍ന്ന ആത്മീയാചാര്യനും വാഗ്മിയുമാണ്.
2. ഇറ്റലിക്കാരി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ജുസെപ്പീന വന്നീനി.
3 ബ്രസീല്‍ സ്വദേശിനി, സിസ്റ്റര്‍ ദോള്‍ചെ ലോപെസ് പോന്തെസ്.
4 സ്വിറ്റ്സര്‍ലണ്ടുകാരി മര്‍ഗരീത്ത ബേ.
 

06 October 2019, 17:31