തിരയുക

 ജപ്പാനിലെ ഒരു ദേവാലയം.  ജപ്പാനിലെ ഒരു ദേവാലയം.  

മാർപ്പാപ്പയുടെ സന്ദർശനം കാത്ത് ജപ്പാൻ കത്തോലിക്കാ സമൂഹം.

ഫ്രാൻസിസ് മാർപാപ്പാ നവംബർ 23 മുതൽ 26 വരെ ജപ്പാന്‍ സന്ദർശിക്കും.ജപ്പാൻ മെത്രാൻ സമിതി 2018 ജൂലൈയിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജപ്പാൻ രാജ്യത്തിൽ 440,893 ഓളം വരുന്ന കത്തോലിക്കർ ജീവിക്കുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

1981ൽ വിശുദ്ധ ജോൺപോൾ രണ്ടാമന്‍റെ സന്ദർശനത്തിനുശേഷം ജപ്പാൻ സന്ദർശിക്കുന്ന രണ്ടാമത്തെ മാർപ്പാപ്പയാണ് ഫ്രാൻസിസ് പാപ്പാ. ജപ്പാനിലേക്കുള്ള പ്രത്യേകിച്ച്  ഹിരോഷിമ, നാഗസാക്കി ഉൾപ്പെട്ട  മാർപ്പാപ്പയുടെ അപ്പസ്തോലിക യാത്ര സൃഷ്ടിയുടെയും ജീവന്‍റെയും  സംരക്ഷണം എന്ന വിഷയത്തെ കേന്ദ്രമാക്കിട്ടുള്ളതാണ്. നാഗസാക്കിയില്‍  ഒളിവിൽ താമസിക്കുന്ന  ക്രിസ്ത്യാനികൾക്ക്  അഭിവാദനം അർപ്പിക്കാനും  ന്യൂനപക്ഷ കത്തോലിക്കാ സമൂഹത്തെ (ജനസംഖ്യയുടെ ഏകദേശം 0.3%) പിന്തുണയ്ക്കാനും മാർപ്പാപ്പാ നിഷിസാക്ക കുന്നിലെ രക്തസാക്ഷി സ്മാരകം സന്ദർശിക്കും.

14 October 2019, 15:32