തിരയുക

Vatican News
വിശുദ്ധ ഫ്രാൻസിസ് അസ്സീസി വിശുദ്ധ ഫ്രാൻസിസ് അസ്സീസി 

വിശുദ്ധ ഫ്രാൻസിസിന്‍റെ തിരുന്നാള്‍ സമാഗതമായി.

ഇറ്റലിയുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളിന് ഇറ്റലിയുടെ പ്രധാനമന്ത്രി പങ്കെടുക്കും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിവിധ വിശ്വാസങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സംവാദത്തിന്‍റെയും സഹോദര്യത്തിന്‍റെയും ദിന"മായി പ്രഖ്യാപിച്ചിട്ടുള്ള ഒക്ടോബർ 4ലെ ആഘോഷ പരിപാടികളിലാണ് ഇറ്റലിയുടെ പ്രധാനമന്ത്രി കോൻതെ പങ്കെടുക്കുന്നത്. വിവിധ തലങ്ങളിൽ പഠിക്കുന്ന  വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കുന്നു. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ കല്ലറയിൽ തെളിക്കാനുള്ള വിളക്കിന് ആവശ്യമായ എണ്ണ ഇറ്റലിയിലെ തോസ്കാന പ്രദേശമാണ് നൽകുന്നത്.

തിരുക്കർമ്മങ്ങൾക്ക് ഫ്ളോറൻസിലെ മെത്രാപ്പോലീത്താ മോൺ. ജുസെപ്പേ ബെത്തോറി നേതൃത്വം നൽകും. ദിവ്യബലിക്ക് ശേഷം പ്രധാനമന്ത്രി കോൻതെ ആയിരിക്കും നൈവേദ്യനാളത്തിന് തിരി കൊളുത്തി രാഷ്ട്രത്തോടും ലോകത്തോടു മുഴുവനും സംസാരിക്കുക. വിശുദ്ധന്‍റെ തിരുശേഷിപ്പ് കൊണ്ട് ഇറ്റലിയെയും ലോകം മുഴുവനേയും ആശീർവ്വദിച്ചാണ് ആഘോഷ പരിപാടികൾ സമാപിക്കുന്നത്.

ഫ്രാൻസിസ് അസ്സീസിയുടെ പ്രവർത്തികളുടേയും മനുഷ്യത്വത്തിന്‍റെയും തിരിച്ചറിവുകൾ ഇന്നാണ് മറ്റേത് കാലത്തേക്കാളും ആവശ്യമെന്ന് സ്ഥലത്തെ വാർത്താ വകുപ്പ് ഡയറക്ടർ എൻസോ അറിയിച്ചു. പാപ്പായുടെ പ്രതിനിധിയായി കർദ്ദിനാൾ അഗോസ്തീനോ വല്ലീനി സന്നിഹിതനാകും. നഗരാദ്ധ്യക്ഷൻമാരെയും പ്രാദേശീക സംഘടനാ അദ്ധ്യക്ഷൻമാരേയും സംഘടനകളേയും അസ്സീസി ആശ്രമാദ്ധ്യക്ഷൻ മാവുരോ ഗാംബെത്തി സ്വാഗതം ചെയ്യും. ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളിനെ 2005ലാണ് ഇറ്റലിയന്‍ ഗവണ്മെന്‍റ് പൊതു ആഘോഷദിനവും സമാധാനദിനവും, മതങ്ങൾ തമ്മിലുള്ള സാഹോദര്യത്തിനും സംവാദനത്തിനുമായി തിരഞ്ഞെടുത്തത്. ഇത് ഫ്രാൻസീസ് അസ്സീസ്സിയുടെ ആദർശങ്ങളും മൂല്യങ്ങളും  അവതരിപ്പിക്കാനും വേണ്ടി കൂടിയാണ്.

മാധ്യമ പ്രവർത്തകർക്കുള്ള  പ്രവേശനത്തിനായി അനുവാദം accrditi@sanfrancesco.org ൽ ലഭ്യമാണ്. ഒക്ടോബർ ഒന്നാണ് അവസാന ദിവസം.

01 October 2019, 16:27