തിരയുക

ആമസോണിലെ ഹരിത ഭൂമി.. ആമസോണിലെ ഹരിത ഭൂമി.. 

സൃഷ്ടി- സൃഷ്ടാവായ ദൈവത്തെ വെളിപ്പെടുത്തുന്ന ഹരിതവേദപുസ്തകം

ആമസോണുമായി ബന്ധപ്പെട്ട സിനഡിന്‍റെ ഒമ്പതാമത്തെ പൊതു സമ്മേളനം വെളിപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാന്‍:  ഒക്ടോബര്‍ 14, ആമസോണിയയുമായി ബന്ധപ്പെട്ട സിനഡിന്‍റെ ഒമ്പതാമത്തെ പൊതു സമ്മേളനം ആരംഭിച്ചത് മാർപ്പാപ്പയുമൊത്ത് ഇക്വഡോറിനു വേണ്ടിയുള്ള പ്രാർത്ഥനയോടെയാണ്. സിനഡ് ഒരു കൃപയുടെയുടെ അവസരമാണ്. സഭ അനുകമ്പയോടെ ശ്രദ്ധിക്കുകയും വനങ്ങളിൽ വസിക്കുന്നവരോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സമയം. സൃഷ്ടാവായ ദൈവത്തെ വെളിപ്പെടുത്തുന്ന ഹരിതവേദപുസ്തകമാണ് ("Green Bible" ) സൃഷ്ടിയെന്നും കൂദാശകളിൽ പാരിസ്ഥിക സമർപ്പണത്തിന്‍റെ ആഴമായ അടിസ്ഥാനം കണ്ടെത്താൻ കഴിയുമെന്നും സിനഡ് വെളിപ്പെടുത്തി.

 തുടർച്ചയായ രൂപീകരണ പ്രക്രിയയും

പുറപ്പെടുന്ന (Out going Church) സഭയിൽ സന്യാസ സമൂഹങ്ങളുടെ എണ്ണക്കുറവുമൂലം സന്യാസസഭകളോട് പ്രേഷിത പ്രവർത്തനങ്ങളിൽ ഉത്സാഹം പുനർജീവിപ്പിക്കാൻ ആവശ്യപ്പെടുന്നു. തുടർച്ചയായ പരിശീലനങ്ങൾക്ക് പുസ്തകങ്ങൾ മാത്രമല്ല പ്രവർത്തനതലങ്ങളിലെ നേരിട്ടുള്ള അനുഭവങ്ങളും കൂടി ചേർത്തുള്ളതാവണം. ആമസോൺ മുഖമുള്ള സഭയെന്നാൽ അവിടത്തെ ജനങ്ങളുടെ അടയാളങ്ങളും മുദ്രകളും മനസ്സിലാക്കുകയും സംവാദത്തിന്‍റെയും വിവിധ സംസ്ക്കാരങ്ങൾ തമ്മിലും ബന്ധമുള്ള ആഴമായ ഒരു പ്രാദേശീക ദൈവശാസ്ത്രത്തെ പ്രോൽസാഹിപ്പിക്കുകയുമാണ് വേണ്ടത്. ഇത് നമ്മുടെ വ്യവസ്ഥാപിതത്വത്തിൽ നിന്നും കാഴ്ചപ്പാടുകളിൽ നിന്നും പുറത്തുകടക്കാൻ നമ്മെ സഹായിക്കും.

 അന്തർദേശീയ സഹകരണം

അന്തർദേശീയ തലത്തിൽ സഭയുടെ സ്വരം ശ്രവിക്കാനിടവരുന്ന തരത്തിൽ ഗവണ്മെന്‍റെുകളിലും അന്തർദ്ദേശീയ സംഘടനകളിലും ആമസോൺ ജനതയുടെ ഭൂമി, ജലം, വനം മുതലായവയ്ക്കുള്ള അവകാശങ്ങൾക്കായി നിലകൊള്ളാൻ വേണ്ട സംവിധാനങ്ങൾ വേണമെന്ന് സമ്മേളനം ചൂണ്ടിക്കാണിച്ചു. പ്രാദേശീക വിജ്ഞാനവും ആചാരങ്ങളും പ്രോൽസാഹിപ്പിക്കുന്ന ഒരു സാമ്പത്തിക സംവിധാനവും മാനുഷിക അവകാശങ്ങളുടെ ലംഘനങ്ങൾ നിരീക്ഷിക്കാൻ ഒരു അന്തർദേശീയ സഭാ സംവിധാനവും വേണമെന്ന് ചർച്ചകളിൽ ആവശ്യമുയർന്നു.

 പരസ്പര ബന്ധം നിലനിർത്താൻ ആശയ വിനിമയം

ആമസോൺ പ്രദേശം വിവിധ ഗോത്രങ്ങളാലും, സംസ്ക്കാരങ്ങളാലും, മതങ്ങളാലും സമ്പന്നവും, വിവിധ വചനവിത്തുകൾ വേരും ഫലങ്ങളും പുറപ്പെടുവിക്കുകയും ചെയ്യുന്നു. പരസ്പരം മനുഷ്യകുലത്തെ ഒന്നാകെ ബന്ധിപ്പിക്കുന്ന ഒരു സഭാ മാധ്യമ സംവിധാനത്തിന്‍റെ ആവശ്യകതയും സിനഡിൽ ചർച്ചാ വിഷയമായിരുന്നു. കാരണം യാത്രകൾക്ക് വളരെ ബുദ്ധിമുട്ടുള്ള ഇവിടെ ഫലപ്രദവും സൂക്ഷ്മമായ സാമൂഹീക മാധ്യമങ്ങൾ വഴി വളരെ ഉപരിപ്ലവമായി മറ്റു മാധ്യമങ്ങൾ നടത്തുന്ന വിവര വിതരണം, സസൂക്ഷ്മം പഠിച്ച് വിശകലനം ചെയ്‌ത് ജനങ്ങളെ അവർ ചൂഷണം ചെയ്യപ്പെടുന്ന രീതികൾ മനസ്സിലാക്കി കൊടുക്കാൻ ഇവ അത്യാവശ്യമാണ്.

പൗരോഹിത്യവും വിവേചനത്തോടെയുള്ള തിരിച്ചറിവുകളും

വിവിധതരം സഭാ സേവനങ്ങളെക്കുറിച്ച് നടന്ന ചർച്ചകളിൽ വൈദീക സന്യസ്തസാന്നിധ്യം കുറയുന്ന ഇന്നന്നെ സാഹചര്യത്തിൽ അൽമായ സ്ത്രീ പുരുഷ സഹകരണം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു കൊണ്ട് വിവിധ തലങ്ങളിൽ പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിനു വിധേയമായി, "വിശുദ്ധ പത്രോസിനൊപ്പവും, പത്രോസിന് കീഴ്വഴങ്ങിയും സഭ ഒരു ആമസോണിയൻ കാഴ്ച്ചപാടിലേക്ക് മാനസാന്തരപ്പെടണമെന്നും, ഭയം കൂടാതെ വിവേചിച്ചും പ്രാർത്ഥിച്ചും ബ്രഹ്മചര്യത്തിന്‍റെ  മൂല്യത്തിന് വെള്ളം ചേർക്കാതെ വിവാഹിതരുടെ പൗരോഹിത്യത്തെക്കുറിച്ച് ചിന്തിക്കാനും ആഹ്വാനമുണ്ടായി. ദിവ്യബലിയും കുർബാനസ്വീകരണവുമില്ലാത്ത കൊല്ലങ്ങളോളം കാത്തിരിക്കേണ്ട ഗതികേടുള്ള ജനസമൂഹങ്ങളെക്കുറിച്ച് ഓർമ്മിക്കണമെന്നും വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ "മിനിസ്തേറിയ ക്വെദാം" എന്ന പഠനത്തിന്‍റെ ഒരു പരിഷ്കാരത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണെന്നും ആശയങ്ങൾ ഉയർന്നു.

 പൊതു ഭവന സംരക്ഷണവും നിരുത്തരവാദിത്വപരമായ ചൂഷണവും

പാരിസ്ഥിതിക അന്തർസംസ്കാര ക്രിസ്തീയ സമൂഹങ്ങൾ രൂപീകരിച്ച് തുറന്ന പരസ്പര സംവാദങ്ങൾക്ക് സാഹചര്യങ്ങൾ സൃഷ്ടിക്കാനും നമ്മുടെ പൊതു ഭവനത്തെ സംരക്ഷിക്കുന്ന ഒരു ജീവിതരീതി രൂപീകരിക്കാനും എണ്ണ, തടി, മയക്കുമരുന്ന് വ്യാപാരക്കമ്പനികളുടെ ചൂഷണങ്ങളെ വെളിപ്പെടുത്താനും സംവിധാനങ്ങൾ വേണമെന്ന നിർദ്ദേശങ്ങളും ചർച്ചകളിൽ ഉയർന്നു.

ഭക്ഷ്യ മേൽക്കോയ്മ

എന്തു കൃഷി ചെയ്യണമെന്നും ഭക്ഷിക്കണമെന്നും പരിസ്ഥിതിയെ മാനിച്ച് തീരുമാനിക്കാൻ ജനങ്ങൾക്കവകാശമുണ്ടെന്നും ഭക്ഷ്യ മേൽക്കോയ്മയെക്കുറിച്ചുള്ള ചർച്ചകളിൽ സ്പഷ്ടമായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2019, 16:18