തിരയുക

Vatican News
സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗ്രഹീതര്‍... സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗ്രഹീതര്‍... 

സമാധാനത്തിന്‍റ മാർഗ്ഗം മനുഷ്യന്‍റെയുള്ളിൽ രൂപപ്പെടണം.

അപ്പോസ്തോലിക നൂൺഷിയോയും,ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനുമായ ആര്‍ച്ച് ബിഷപ്പ് ബെർണർഡിത്തോ ഔസാ, "സമാധാനം: സമാധാന സംസ്കാരത്തിന്‍റെ വഴിത്താരകൾ" എന്ന വിഷയത്തെക്കുറിച്ച് നടത്തിയ പ്രഭാഷണത്തിൽ അമേരിക്കായിലെ WORLD TRADE CENTRE തകര്‍ക്കപ്പെ‌ട്ടതിന്‍റെ 18 വർഷം തികയുന്നതിനെ അനുസ്മരിച്ചവസരത്തില്‍ പ്രഖ്യാപിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സെപ്റ്റംബർ 11 ലെ ഭീകരാക്രമണം നമ്മെ സമാധാനത്തിന്‍റെ മതിക്കാനാവാത്ത വിലയെക്കുറിച്ചും ഒരു സമാധാന സംസ്കാരം വളർത്താൻ അത്യാവശ്യം വേണ്ട കാര്യങ്ങൾ ഇനിയും ചെയ്തിട്ടില്ല എന്നും നമ്മെ അനുസ്മരിപ്പിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ഔസാ ചൂണ്ടിക്കാണിച്ചു. ബനഡിക്ട് പതിനാറമന്‍റെയും ഫ്രാൻസിസ് പാപ്പായുടെയും ഗ്രൗണ്ട് സീറോ സന്ദർശനവും പ്രാർത്ഥനയും അനുസ്മരിച്ച അദ്ദേഹം സെപ്റ്റംബർ 11 ലെ ആക്രമണത്തിന് മുമ്പും അതിനു ശേഷവും നടന്ന ആക്രമണങ്ങൾ എങ്ങനെയാണ് അക്രമം അക്രമത്തിനും, വെറുപ്പ് വെറുപ്പിനും, പ്രതികാരം പ്രതികാരത്തിനും ഹേതുവാകുന്നതെന്ന് അനുസ്മരിപ്പിച്ചു. ഈ അക്രമങ്ങളുടെ വിഷമവൃത്തം അവസാനിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളും, സന്ധികളും, സാർവ്വലൗകീക മനുഷ്യാവകാശ തീരുമാനങ്ങളും മതിയാവുന്നില്ലായെന്നും മനുഷ്യനെ മനസ്സിന്‍റെ ഉള്ളിൽ ഒരു സമാധാന സംസ്കാരം ഉണ്ടാക്കുകയാണ് ആവശ്യമെന്നും അതാണ് സമാധാനത്തിലേക്കുള്ള രഹസ്യ മാർഗ്ഗം എന്നും ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.

ഇന്ന് വിനാശകരമായ അക്രമണങ്ങൾക്കായി സജ്ജമാക്കിയ എല്ലാം നശിപ്പിക്കാൻ പോന്ന പല ആയുധങ്ങളും ലഭ്യമാണ്. ഇവയെ ഉപയോഗശൂന്യമാക്കാൻ സമാധാനമാർന്ന ഒരു ഹൃദയം നമുക്കു വേണം. മുറിവേറ്റ ഹൃദയത്തെ സമാധാനത്തിലേക്ക്  പരിശീലിപ്പിക്കാൻ ആവശ്യത്തിന് നമുക്ക് കഴിഞ്ഞെന്ന് വരില്ല.   മൊസാംബിക്കിലേക്കുള്ള  ഈ കഴിഞ്ഞ ദിവസങ്ങളിലെ ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക സന്ദർശനത്തിൽ  പാപ്പാ സമാധാനത്തിനും അനുരജ്ഞനത്തിനും വേണ്ടി നടത്തിയ ആഹ്വാനം എടുത്തു പറഞ്ഞ് ബെർണർഡിത്തോ മെത്രാപോലീത്ത സമാധാനത്തിന്‍റെ മാർഗ്ഗം പാപ്പാ ചൂണ്ടിക്കാട്ടിയതുപോലെ തന്നെ യേശുവിന്‍റെ ശത്രുക്കളെ സ്നേഹിക്കാനുള്ള വഴിയാണെന്നും, യേശു തെളിച്ച സമാധാനത്തിന്‍റെ യും അനുരഞ്ജനത്തിന്‍റെയും ആ വഴിയിലൂടെ സമാധാത്തിന്‍റെ സംസ്കാരത്തിലേക്ക് കടക്കാനും, ഈ അവസരം അതിനുള്ള വഴികളെക്കുറിച്ച് ചിന്തിക്കാനുള്ള സമയവുമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. "ഭൂമിയിൽ സമാധാനം പുലരട്ടെ, അതു എന്നിൽ നിന്ന് തുടങ്ങട്ടെ "എന്ന ഗാനത്തിന്‍റെ ഈരടികൾ ഉരുവിട്ടാണ് ആര്‍ച്ച് ബിഷപ്പ് ബെർണർഡിത്തോ ഔസാ തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്.

13 September 2019, 16:03